ലക്‌നൗ: 1995 ലെ ലക്‌നൗ ഗസ്റ്റ് ഹൌസ് സംഭവത്തിൽ സമാജ് വാദിക്കാർ തന്നെ മാരകമായി ആക്രമിച്ചത് ഓർത്തെടുത്ത് ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് മായാവതി. അന്ന് കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നത് കോൺഗ്രസ് ആയിരുന്നുവെന്നും, എന്നാൽ ഒരു ചെറുവിരൽ അനക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്നും ബി എസ് പി നേതാവ് ഓർത്തെടുത്തു. മായാവതി അന്ന് ബി ജെ പി യെ നിശിതമായി എതിർത്തു കൊണ്ടിരിക്കുന്ന സമയമായിട്ട് കൂടി, സമാജ് വാദി പാർട്ടിയിൽ നിന്നും അവരെ രക്ഷിക്കാൻ പാഞ്ഞടുത്തത് ബി ജെപി നേതാക്കളായിരുന്നു.
ബിഎസ്പി ക്കുള്ള പിന്തുണ പിൻവലിച്ചതിന് ശേഷം 1995 ജൂൺ രണ്ടിനാണ് എസ്പി എനിക്കെതിരെ മാരകമായ ആക്രമണം നടത്തിയത്. എന്തുകൊണ്ടാണ് കോൺഗ്രസ് ഇതിനെക്കുറിച്ച് ഒരിക്കലും സംസാരിക്കാത്തത്? അക്കാലത്ത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരും അതിൻ്റെ ഉത്തരവാദിത്തം കൃത്യസമയത്ത് നിറവേറ്റിയില്ല. ,” മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി എക്‌സിലെ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
ആക്രമണസമയത്ത് ബി.ജെ.പി ഉൾപ്പെടെ മുഴുവൻ പ്രതിപക്ഷവും സഹായത്തിനെത്തിയെന്ന് മായാവതി പറഞ്ഞു
ജാതി സെൻസസിൻ്റെ പശ്ചാത്തലത്തിൽ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവരുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള കോൺഗ്രസിൻ്റെ പ്രതിബദ്ധതയെക്കുറിച്ചും അവർ ആശങ്ക ഉന്നയിച്ചു.
Discussion about this post