ന്യൂഡൽഹി: ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് (ജെഎംഎം) കനത്ത തിരിച്ചടി നൽകി കൊണ്ട് , അവരുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പയ് സോറൻ ഉടൻ തന്നെ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേരുമെന്ന് റിപ്പോർട്ട്.
ഡൽഹിയിൽ വച്ച് തിങ്കളാഴ്ച രാത്രിയാണ് ചമ്പയ് സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ആ സമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരിന്നു. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ജാർഖണ്ഡ് ഇലക്ഷന്റെ ചുമതല ബി ജെ പി നൽകിയിരിക്കുന്നത് ഹിമന്ത ബിശ്വ ശർമ്മയ്ക്കാണ്.
അതെ സമയം ഓഗസ്റ്റ് 30 ന് ചമ്പയ് സോറൻ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്ന് ഹിമന്ത ബിശ്വ ശർമ്മ സമൂഹ മാദ്ധ്യമത്തിൽ കൂടെ വെളിപ്പെടുത്തി.
“ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും നമ്മുടെ രാജ്യത്തെ വിശിഷ്ട ആദിവാസി നേതാവുമായ ചമ്പൈ സോറൻ ജി അൽപ്പസമയം മുമ്പ് ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജിയെ കണ്ടു. ആഗസ്റ്റ് 30-ന് റാഞ്ചിയിൽ വെച്ച് അദ്ദേഹം ബി ജെ പി യിൽ ഔദ്യോഗികമായി ചേരും. എക്‌സിൽ പങ്കു വച്ച ഒരു പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുക്തി മൂർച്ചയിൽ നിന്നുണ്ടായ അപമാനമാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ ചമ്പയ് സോറനെ പ്രേരിപ്പിച്ചത്.
Discussion about this post