തിരുവനന്തപുരം : അമ്മ സംഘടനയ്ക്ക് വനിതാ സെക്രട്ടറി ഉണ്ടായാൽ ഇന്ത്യൻ പ്രസിഡന്റിനെ പോലെ വെറും സ്റ്റാമ്പ് ആയിരിക്കരുത് എന്ന നടി ഗായത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള ആരോപണങ്ങളിൽ പ്രതികരിക്കുമ്പോഴായിരുന്നു ഗായത്രി രാഷ്ട്രപതിയെക്കുറിച്ച് കുറിച്ച് മോശം പരാമർശം നടത്തിയത്. അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി ഒരു വനിത ആണെങ്കിൽ എല്ലാ അധികാരവും ഉള്ള ഒരാളായിരിക്കണം എന്നും നടി വെളിപ്പെടുത്തി.
അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായി ഒരു വനിത വരുന്നതിനെ കുറിച്ചുള്ള അഭിപ്രായം മാദ്ധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ആയിരുന്നു ഗായത്രിയുടെ വിവാദ പരാമർശം. ഇന്ത്യൻ പ്രസിഡണ്ടും ഒരു വനിത ആണല്ലോ. പക്ഷേ അവർക്കുള്ള പവർ എത്രത്തോളം ഉണ്ടെന്ന് നമുക്കറിയാം. അതുപോലെ ഒരു സ്റ്റാമ്പ് ആയിരിക്കരുത്. എല്ലാ അധികാരവും ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു സ്ത്രീ ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയാൽ നല്ലതാണ് എന്നും ഗായത്രി വ്യക്തമാക്കി.
സിനിമ രംഗത്ത് നിന്നും ഉണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ച് പലരും പ്രതികരിക്കാത്തതും പരാതികൾ നൽകാത്തതും മുൻപ് പരാതികൾ നൽകിയവർക്കുള്ള അനുഭവങ്ങൾ കണ്ടിട്ടാണ്. താനും മുൻപ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ പരാതി അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ പോലും അവർക്ക് വേണ്ടി വാദിക്കുകയായിരുന്നു എന്നും ഗായത്രി പ്രതികരിച്ചു.
Discussion about this post