എന്താണ് സിനിമയിൽ ക്ലിഷേ ബ്രെക്കിങ് സീൻ? സാധാരണയായി നമ്മൾ കണ്ടുവളർന്ന പതിവ് സിനിമ രീതികളിൽ നിന്ന് വ്യത്യസ്തമായി നമ്മൾ പ്രതീക്ഷിക്കാത്ത രംഗങ്ങൾ നടക്കുമ്പോൾ അതിനെ നമ്മൾ ക്ലിഷേ ബ്രെക്കിങ് സീൻ എന്ന് വിളിക്കും. മലയാള സിനിമയിലെ കാര്യമെടുത്താൽ ഇത്തരത്തിൽ ഒരുപാട് ക്ലിഷേ ബ്രെക്കിങ് സീനുകൾ നമ്മൾ കണ്ടിട്ടുണ്ട്.
ജഗദിഷ് നായകനായ ഗൃഹപ്രവേശം എന്ന ചിത്രത്തിൽ ഇത്തരത്തിൽ ഒരു ക്ലിഷേ ബ്രെക്കിങ് സീനുണ്ട്. ഭക്ഷണം കഴിക്കുന്ന മേശയിൽ നമ്മളെ ആരെങ്കിലും അപമാനിക്കുകയോ കളിയാക്കുകയോ ചെയ്താൽ അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങി പോകുകയോ ഒക്കെയാണ് അതുവരെ മലയാള സിനിമയിൽ കണ്ടിട്ടുള്ളത് എങ്കിൽ അവിടെ ജഗദിഷിന്റെ വേഷം അതിനെയൊക്കെ പൊളിക്കുന്നു. നായികയുടെ ചേട്ടനെ ദേവൻ ” പതുക്കെ കഴിച്ചാൽ മതി തൊണ്ടയിൽ കുടുങ്ങും” എന്ന് പറയുമ്പോൾ ” നിങ്ങൾ അപമാനിച്ചത് ഒന്നും പോകില്ല, ഞാൻ അച്ഛൻ ക്ഷണച്ചിട്ടാണ് വന്നത്”എന്ന് പറഞ്ഞത് കൂടുതൽ ആവേശത്തിൽ ചോറുണ്ണുന്ന ജഗദിഷിനെ കാണാൻ സാധിക്കും.
എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രെക്കിങ് സീനിനായി തോന്നിയത് പോക്കിരിരാജ എന്ന മമ്മൂട്ടി- പൃഥുവിരാജ് കൂട്ടുകെട്ടിൽ പിറന്ന് സൂപ്പർഹിറ്റ് ചിത്രത്തിലെ ആണ്. ചിത്രത്തിൽ രാജ എന്ന മാസ് ഗുണ്ടയായി മമ്മൂട്ടിയും അനിയനും തന്റേടിയുമായ സൂര്യ എന്ന കഥാപാത്രമായി പ്രിത്വിരാജും നിറഞ്ഞാടിയിരുന്നു. ഇതിൽ വില്ലൻ കഥാപാത്രങ്ങളുടെ പിടിയിൽകിടക്കുന്ന സമയത്ത് സൂര്യ വില്ലനായ രാജേന്ദ്ര ബാബുവിനോട് പറയുന്ന ഒരു ഡയലോഗുണ്ട്. അത് ഇങ്ങനെയാണ്-” നീ ആണാണെങ്കിൽ ഈ വിലങ്ങ് ഒന്ന് അഴിക്കെടാ” .
ചുറ്റും ഒരുപാട് സഹായികൾ ഉള്ളതിനാൽ തന്നെ സിദ്ദിഖ് ആ വിലങ്ങ് അങ്ങോട്ട് അഴിക്കാൻ പറയുമെന്നാണ് കരുതിയത് എങ്കിൽ അവിടെ അദ്ദേഹം ” പോടാ, ആണത്തം കാണിക്കുന്നത് മണ്ടത്തഹരം കാണിച്ചല്ല” എന്നാണ് മറുപടി നൽകുന്നത്. സൂര്യയുടെ വിലങ്ങ് അഴിച്ചാൽ അടി തങ്ങൾക്ക് കിട്ടും എന്ന് മനസിലാക്കിയ വില്ലൻ അത് നൈസായി കൈകാര്യം ചെയ്യുന്നു.














Discussion about this post