ആലപ്പുഴ: സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറിയ യുവതിയ്ക്ക് നേരെ പങ്കാളിയുടെ ആക്രമണം. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ആലപ്പുഴ സ്വദേശിനി ആയ 43 കാരിയെ 44 കാരിയായ കട്ടപ്പന സ്വദേശിനിയാണ് ആക്രമിച്ചത്.
സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇരുവരും പരിചയത്തിൽ ആയത്. എന്നാൽ മാസങ്ങൾ നീണ്ട ബന്ധം അവസാനിപ്പിക്കാൻ 43കാരി തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ 44 കാരി ആലപ്പുഴ സ്വദേശിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ കയറി ആലപ്പുഴ സ്വദേശിനിയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ ആലപ്പുഴ സ്വദേശിനി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ആലപ്പുഴ സൗത്ത് പോലീസാണ് കേസ് എടുത്തത്.
Discussion about this post