കൊച്ചി: എറണാകുളത്ത് പതഞ്ജലി യോഗാ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ(പൈതൃക്) ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന മോഹിനിയാട്ട ശില്പശാല. നാട്യ യോഗാ സീരിസിൽ ഉൾപ്പെടുത്തി നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
എറണാകുളം ടിഡി റോഡിൽ ലക്ഷ്മിബായി ടവറിലെ പൈതൃക് ഭവനിലാണ് പരിപാടി. കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും കണ്ണൂർ സർവകലാശാല ഫൈൻ ആർട്സ് ഫാക്കൽറ്റി മെമ്പറുമായ ഡോ. സുമിത നായർ നേതൃത്വം നല്കും.
പൈതൃക് ഉപാദ്ധ്യക്ഷ അമല രാധേഷ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ജി.ബി ദിനചന്ദ്രൻ, അക്കാദമിക് ഡയറക്ടർ സന്തോഷ് കെ.കെ. എന്നിവർ സംസാരിക്കും. ഡോ. മേഘ ജോബിയും മധു എസ് നായരും വിഷയങ്ങൾ അവതരിപ്പിക്കും. നവതിയുടെ നിറവിലെത്തിയ ഭരതനാട്യം ആചാര്യൻ പി.ജി. ജനാർദ്ദനനെ നാട്യ- യോഗാ-പൈതൃക് പുരസ്‌ക്കാരവും അശീതിയിലെത്തിയ മോഹിനിയാട്ടം ഗുരു കലാ വിജയനെ നൃത്യ-യോഗാ-പൈതൃക് പുരസ്‌കാരവും ഡോ. സുമിത നായരെ നാട്യ-പൈതൃക്-യുവ പുരസ്‌ക്കാരവും നൽകി ആദരിക്കും. പി.ജി. ജനാർദ്ദനന്റെ ‘യുഗാന്തരങ്ങൾ’ എന്ന ആത്മകഥയുടെ പ്രകാശനവും ഇതോടൊപ്പം നടക്കും.
Discussion about this post