മുസാഫർപൂർ: കാമുകനെ വിവാഹം കഴിക്കുന്നതിന് മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തി. 26 കാരിയായ യുവതിയെ മുസാഫർപൂരിൽ വച്ച് അറസ്റ്റ് ചെയ്ത് യു പി പോലീസ്. പെൺകുട്ടിയുടെ പിതാവ് ഫാസ്റ്റ് ഫുഡ് തൊഴിലാളിയായ മനോജ് കുമാറും കാജലും ദാമ്പത്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കാജൽ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്നതായി പോലീസ് പറഞ്ഞു . അതേസമയം തന്റെ പുതിയ ജീവിതത്തിന് അവൾ തൻ്റെ മകളെ ഒരു തടസ്സമായിട്ടാണ് കണ്ടത്.
ഒരു ക്രൈം ടിവി സീരിയലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് കാജൽ തൻ്റെ മകളുടെ കഴുത്ത് അറുത്ത് കൊല്ലുകയും തുടർന്ന് മൃതദേഹം ട്രോളി ബാഗിലാക്കി ഓഗസ്റ്റ് 23ന് വാടകവീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിക്കുകയും ചെയ്തത്.
സീതാമർഹി ജില്ലയിലെ കാമുകൻ്റെ വസതിയിൽ വച്ചാണ് പ്രതിയായ യുവതിയെ പിടികൂടിയത്. കാജലിൻ്റെ മുസാഫർപൂരിലെ വീട്ടിൽ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെത്തി. അവളുടെ കാമുകനെയും പോലീസ് ചോദ്യം ചെയ്തെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post