കൊച്ചി: സിനിമാ മേഖല തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിരുന്നപ്പോ കഴിവുള്ളവർക്ക് അവസരം കിട്ടുമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഉഷ ഹസീന.സിനിമാ മേഖലയിൽ ലൈംഗിക അതിക്രമങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്തു വന്ന നടിയാണ് ഉഷ ഹസീന.
“താന്‍ സിനിമയില്‍ വന്ന സമയത്ത് തിരുവനന്തപുരത്ത് മാത്രമാണ് സിനിമ ഉണ്ടായിരുന്നത്. അവിടെ നായര്‍ ഗ്രൂപ്പ് എന്നൊക്കെ പറഞ്ഞ് ഒരു സംഘം ഉണ്ടായിരുന്നു. എന്നാല്‍, അവരൊന്നും ആളുകളുടെ അവസരം ഇല്ലാതാക്കുകയോ വിലക്കുകയോ ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല. അര്‍ഹതയുള്ള, കഴിവുള്ള ആളുകള്‍ക്ക് അവസരം കിട്ടുമായിരുന്നു, ഉഷ വ്യക്തമാക്കി
എന്നാൽ പിന്നീട്, രണ്ട് മൂന്ന് കോക്കസ് ആയി സിനിമ വിഭജിച്ചു. തിരുവനന്തപുരം ബെല്‍റ്റ്, എറണാകുളം ബെൽറ്റ് എന്നിങ്ങനെയായി. സിനിമ മധ്യകേരളത്തില്‍ കേന്ദ്രീകരിച്ചു തുടങ്ങിയപ്പോഴാണ് ഗ്രൂപ്പുകളും കുറേ ആളുകളും ചേര്‍ന്ന് സിനിമാ വ്യവസായത്തെ അവരുടെ കൈയ്ക്കുള്ളില്‍ ഒതുക്കിയത്. അതോടെ ഇഷ്ടമുള്ളവരെ നിര്‍ത്താം അല്ലാത്തവരെ ഒതുക്കാം എന്ന രീതി വന്നു ” നടി പറഞ്ഞു .
അതെ സമയം അമ്മ സംഘടന മോശമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും . ചില ആളുകളുടെ പെരുമാറ്റവും പ്രവര്‍ത്തനരീതിയും ശരിയല്ലെന്നാണ് പറഞ്ഞതെന്നും ഉഷ കൂട്ടിച്ചേർത്തു .
Discussion about this post