ന്യൂഡൽഹി : റെയിൽവേ ബോർഡിൻ്റെ ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി ചെയർമാനും സിഇഒയുമായി സ്ഥാനമേൽക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യൻ റെയിൽവേ മാനേജ്‌മെൻ്റ് സർവീസിലെ ( ഐആർഎംഎസ് ) ഉദ്യോഗസ്ഥനായ സതീഷ് കുമാറിനെ റെയിൽവേ ബോർഡിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ആയി ഇന്ത്യൻ റെയിൽവേ നിയമിച്ചു. ബോർഡിൻ്റെ നിലവിലെ ചെയർപേഴ്‌സണും സിഇഒയുമായ ജയ വർമ്മ സിൻഹ ആഗസ്റ്റ് 31-ന് സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് സതീഷ് കുമാറിൻ്റെ നിയമനം.
സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന സതീഷ് കുമാറിന് നിയമനം നൽകിയിരിക്കുന്നത്. അപ്പോയിൻ്റ്മെൻ്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് ആണ് അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകിയത് . അപെക്‌സ് പേ സ്‌കെയിൽ അനുസരിച്ച് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരമുള്ള ശമ്പള തലം 17ലാണ് അദ്ദേഹത്തിന്റെ നിയമനം.
റെയിൽവേ മാനേജ്‌മെൻ്റ് സർവീസ് അംഗം (ട്രാക്ഷൻ & റോളിംഗ് സ്റ്റോക്ക് വിഭാഗം) , റെയിൽവേ ബോർഡ് ചെയർമാൻ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) റെയിൽവേ ബോർഡ് എന്നീ തസ്തികകളിലേക്ക് നിയമിക്കുന്നതായാണ് സതീഷ് കുമാറിന് നൽകിയിരിക്കുന്ന ഔദ്യോഗിക നിയമനകത്തിൽ വിശദമാക്കുന്നത്.









Discussion about this post