തിരുവനന്തപുരം: ദക്ഷിണ ഭാരത സംസ്ഥാനങ്ങള്‍ക്ക് ഉത്തരഭാരത മേഖലയില്‍ നിന്നു വ്യത്യസതമായ സംസ്‌കാരമാണുള്ളത് എന്ന തെറ്റായ സന്ദേശം നല്‍കുന്നതിനു ലക്ഷ്യമിട്ടാണ് ദേശവിരുദ്ധരും നിക്ഷിപ്ത താല്‍പര്യക്കാരും കട്ടിങ് സൗത്ത് എന്ന ആശയ പ്രചരണത്തിനു തുടക്കമിട്ടത്. എന്നാൽ ഇതിനെതിരെ ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ ദേശ സ്നേഹികൾ.
ദേശവിരുദ്ധ പ്രചരണങ്ങള്‍ക്കു മറുപടി നല്‍കുന്നതിനൊപ്പം തീര്‍ത്ഥയാത്രയിലൂടെയും വിനോദ സഞ്ചാരത്തിലൂടെയും സാംസ്‌കാരിക ഐക്യം’ എന്ന പ്രമേയം മുന്‍നിര്‍ത്തിയുള്ളതാണ് പരിപാടി. വിഘട നപരമായ ആഖ്യാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതില്‍ അക്കാദമിക മേഖലയ്‌ക്കുള്ള പങ്ക്, എന്താണു ചില മാധ്യമങ്ങള്‍ ദേശവിരുദ്ധമാകാന്‍ കാരണം എന്നീ വിഷയ ങ്ങളെ അധികരിച്ചുള്ള സെഷനുകള്‍ നടക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിൽ കേസരി വാരിക മുഖ്യ പത്രാധിപർ എൻ ആർ മധു വ്യക്തമാക്കി.
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങിൽ , കേന്ദ്രമന്ത്രി ശ്രീപദ് നായിക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ദേശീയ സംഘടന സെക്രട്ടറി ബി. എല്‍. സന്തോഷ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, മുന്‍ അംബാസഡര്‍ ഡോ. ടി.പി.ശ്രീനിവാസന്‍, മുന്‍ ഡി.ജി.പി ഡോ.ടി.പി.സെന്‍കുമാര്‍, മഖന്‍ലാല്‍ ചതുര്‍വേദി ജേണലിസം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. സുരേഷ്, ഓര്‍ഗനൈസര്‍ ചീഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍, സാമൂഹ്യ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
Discussion about this post