എറണാകുളം: നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ് എടുത്ത് പോലീസ്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് നടി നൽകിയ പരാതിയിൽ ആണ് കേസ് എടുത്തത്. ഫോർട്ട്‌കൊച്ചി പോലീസിന്റേതാണ് നടപടി.
കഴിഞ്ഞ ദിവസമാണ് പരാതിയുമായി നടി പോലീസിനെ സമീപിച്ചത്. ഇതേ തുടർന്ന് പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 356, 376 എന്നീ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. ഇതേ നടിയുടെ പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെയും പോലീസ് കേസ് എടുത്തിരുന്നു. മണിയൻപിള്ള രാജു വാതിലിൽ മുട്ടി എന്നതടക്കാണ് നടിയുടെ പരാതി.
സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിച്ചുവിനെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. 379 വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
Discussion about this post