സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലിനും സാമൂഹിക അസമത്വത്തിനും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജന്മദിനം ബുധനാഴ്ച കേരളം ആചരിച്ചു.
പി എൻ പണിക്കർ സ്മാരക വായനക്കൂട്ടം നീലംപേരൂർ അയ്യങ്കാളി അനുസ്മരണവും പുസ്തക ചർച്ചയും നടത്തി. SNDP 3ാം നമ്പർ ശാഖ നാരകത്തറ മുൻ പ്രസിഡന്റ് രവി പി കെ അധ്യക്ഷത വഹിച്ച യോഗത്തിൽ ‘ചരിത്രത്തിലെ അയ്യങ്കാളി’ എന്ന പുസ്തകം കുരുക്ഷേത്ര പബ്ലിക്കേഷൻ ചീഫ് എഡിറ്റർ ശ്രീ. ജി അമൃത രാജ് പുസ്തക അവതരണം നടത്തി. അയ്യങ്കാളി നവോത്ഥാന കേരളത്തിന് നൽകിയ സംഭവനയെ കുറിച്ച് വായനക്കൂട്ടം നിസീമമായി ചർച്ച ചെയ്തു. കെപിഎംസ് നാരകത്ര ശാഖാ യോഗം പ്രസിഡന്റ് ശ്രീ രാജു പുസ്തക ചർച്ചയിൽ സംസാരിച്ചു.
Discussion about this post