സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്ക് മഴക്കാലമായാൽ ഒരു ടെൻഷനാണ്. മഴയത്ത് വെള്ളം കയറി ഫോൺ നശിക്കുമോ എന്നത് തന്നെ കാരണം. പുതിയ സ്മാർട്ട് ഫോണുകളെല്ലാം വാർട്ടർ റെസിസ്റ്റൻസ് ഉണ്ടെന്ന അവകാശവാദവുമായി ആണ് എത്തുന്നത്. എന്നാൽ ഒരുപരിധിവരെയാണ് ഇത് സംരക്ഷണം നൽകുന്നത്. വെള്ളത്തിൽ വീണാൽ മിക്ക ഫോണുകളുടെയും സ്പീക്കറുകളിൽ ചിലപ്പോൾ ജലാംശംം കയറുകയും അത് പ്രശ്നമാകുകയും ചെയ്യാറുണ്ട്.
എന്നാൽ സ്മാർട്ട്‌ഫോണിന്റെ സ്പീക്കറിൽ വെള്ളം കയറിയാൽ ഒരു ഓഡിയോ പ്ലേ ചെയ്തുകൊണ്ട് വെള്ളത്തെ പുറത്തുകളയാം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ. ജലാംശം മൂലം പണി കിട്ടിയ ഫോണുകൾ നന്നക്കിയെടുക്കാമെന്ന അവകാശവാദവുമായി നാലു വർഷത്തോളമായി യൂട്യൂബിൽ തരംഗം തീർത്ത ഒരു വിഡിയോ ആണ് സൗണ്ട് ടു റിമൂവ് വാട്ടർ ഫ്രം ഫോൺ സ്പീക്കർ (ഗ്യാരന്റീഡ്).ഈ വിഡിയോ നനഞ്ഞ ഫോണിൽ പ്ലേ ചെയ്തുകൊണ്ടിരുന്നാൽ സ്പീക്കറിലെ വെള്ളം തള്ളിക്കളയാമെന്നാണ് അവകാശവാദം. ഇത് നാലര കോടിയിലേറെ ആളുകൾ കാണുകയു ചെയ്തു. പലരും ഇത് ശരിയാണെന്ന് പറയുന്നുമുണ്ട്.
എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക എന്ന് പറയപ്പെടുന്നു. കുടയുമ്പോൾ വെള്ളം ഫോണിന്റെ ഉള്ളിലേക്ക് കയറിപ്പോകാൻ സാധ്യത ഉള്ളതിനാലാണ് ഈ രീതി അപകടകരമാണെന്ന് പറയുന്നത്. അതിനാൽ ഒരു തുണിയെടുത്ത് സ്മാർട്ട്‌ഫോൺ കവർ ഊരി തുടയ്ക്കുക. പിന്നീട് ഗൂഗിൾ ബ്രൗസറിലെത്തി ഫിക്‌സ് മൈ സ്പീക്കേഴ്‌സ് എന്ന് തിരയുക. തുടർന്ന് https://fixmyspeakers.com എന്ന വെബ്‌സൈറ്റ് പേജിലേക്ക് പോകുക.
അതിന് മുമ്പായി നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ വോളിയം ബട്ടൻ അമർത്തി ഏറ്റവും ഉയർന്ന വോളിയം സെറ്റ് ചെയ്യുക. സൈറ്റിൽ പ്രവേശിച്ച ശേഷം വെബ്സൈറ്റിലെ സ്‌ക്രീനിൽ കാണുന്ന വെള്ളത്തുള്ളിയുടെ ഐക്കണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വിവിധ ഫ്രീക്വൻസികളിലുള്ള ഓഡിയോ പ്ലേയാകും. വിവിധ ഉയർച്ചതാഴ്ചകളിലൂടെ ഈ ശബ്ദം കടന്നുപോകുന്നുപോകുമ്പോൾ വെള്ളം പുറത്തേക്ക് തെറിക്കും എന്നാണ് പറയപ്പെടുന്നത്.ഫോണിന്റെ സ്പീക്കറിലെ വെള്ളം മാത്രമാണ് ഇങ്ങനെ പുറത്തെത്തിക്കാൻ സാധിക്കുന്നത്. സിം ട്രേ, യുഎസ്ബി പോർട്ട് പോലെയുള്ള ഇടങ്ങളിൽവെള്ളം കയറിയിട്ടുണ്ടെങ്കിൽ പാട്ട് വച്ചതു കൊണ്ട് ഒരു ഗുണവും ഇല്ല.പ്രൊഫഷണൽ സർവ്വീസ് കിട്ടുന്നില്ലെങ്കിൽ, മറ്റു നിവൃത്തിയൊന്നും ഇല്ലെങ്കിൽ സ്വന്തം റിസ്‌കിൽ വേണമെന്നുള്ളവർക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് ഇത്.
അതേസമയം നന്നായി വെള്ളം കയറിയാൽ ഫോൺ പ്രവർത്തിപ്പിക്കാൻ ശ്രമിക്കാതിരിക്കുക, സിംകാർഡ് ഊരിമാറ്റുക, കവറും സ്‌ക്രീൻ പ്രൊട്ടക്ടറും അടക്കം ഊരിമാറ്റുക.ഫോൺ വെള്ളത്തിൽ വീണ ഫോണിലെ വെള്ളമെല്ലാം പുറത്തുപോയി എന്ന് ഉറപ്പാകാതെ ഒരു കാരണവശാലും ചാർജ് ചെയ്യാൻ ശ്രമിക്കാനും പാടില്ല. അത് ചിലപ്പോൾ ഷോർട്ട് സർക്യൂട്ടിനും ഫോണിന്റെ നാശത്തിനും ഇടവരുത്തിയേക്കും.
Discussion about this post