കൊല്ലം: ആര്‍എസ്പിയെ പരസ്യമായി വെല്ലുവിളിച്ച് കോവൂര്‍ കുഞ്ഞുമോന്റെ പുതിയ പാര്‍ട്ടിയുടെ കണ്വെന്ഷന് നടന്നു. ആര്‍എസ്പി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടുകളെ പിന്തുണച്ചായിരിക്കും പുതിയ പാര്‍ട്ടിയായ ആര്‍എസ്പി ലെനിനിനസ്റ്റ് പ്രവര്‍ത്തിക്കുക എന്ന് കോവൂര്‍ കുഞ്ഞുമോന് പറഞ്ഞു.
ഇടതുപക്ഷത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ച കുഞ്ഞുമോന് ആര്‍എസ്പി നേതൃത്വവുമായി സഹകരിച്ച പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. മന്ത്രി ഷിബു ബേബി ജോണിന്റെയും എം.പി എന്‍കെ പ്രേമചന്ദ്രന്റെയും സ്വത്ത് വകകള്‍ പരിശോധിക്കാന്‍ തയ്യാറാകണമെന്നും കുഞ്ഞുമോന് ആവശ്യപ്പെട്ടു.
പലപ്പോഴായി ആര്‍എസ്പി വിട്ട നൂറിലധികം പേര് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. 140 നിയോജക മണ്ഡലങ്ങളിലും കണ്വെന്ഷന് വിളിച്ചു ചേര്ക്കുെമന്നും കോവൂര്‍ പറഞ്ഞു. കുന്നത്തൂര്‍ എംഎല്‍എ ആയിരുന്ന കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ സ്ഥാനവും ആര്.എസ്.പിയിലെ അഗത്വവും രാജിവെച്ച് രൂപം നല്കിയ പാര്‍ട്ടിയാണ് ആര്‍എസ്പി ലെനിനിസ്റ്റ്.
Discussion about this post