റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറൻ ബിജെപിയിലേക്ക്. ഇന്ന് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിക്കും. റാഞ്ചിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാകും അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുക. മുതിർന്ന ബിജെപി നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസം അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും സൂചനയുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതിന് പിന്നാലെ ചമ്പായ് സോറൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ജയിൽ മോചിതനായി ഹേമന്ത് തിരിച്ചുവന്നതോടെ ചമ്പായ് സോറനെ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഹേമന്ത് സോറനും അദ്ദേഹത്തിന്റെ അനുകൂലികളുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെ അദ്ദേഹം പാർട്ടി വിടുകയായിരുന്നു.
Discussion about this post