പാരീസ്; പാരിലിമ്പിക്‌സിൽ സ്വർണ മെഡലോടെ അക്കൗണ്ട് തുറന്ന് ഇന്ത്യ. ഷൂട്ടർ അവ്‌നി ലെഖാരയാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. പിന്നാലെ ഇന്ത്യയുടെ തന്നെ മോന അഗർവാൾ വെങ്കലവും വെടിവെച്ചിട്ടു. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം. 228.7 പോയിന്റോടെയാണ് മോന വെങ്കലം നേടിയത്.
കഴിഞ്ഞ തവണ ടോക്കിയോ പാരാലിമ്പിക്‌സിലും അവ്‌നി സ്വർണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന നാലാമത്തെ ഇന്ത്യൻ കായികതാരമാണ് അവനി. 1972ൽ മുരളികാന്ത് പേട്കറാണ് ആദ്യമായി ഇന്ത്യക്ക് പാരാലിമ്പിക്‌സിൽ സ്വർണം നേടിത്തന്നിട്ടുള്ളത്. 2004ലും 2016ലും ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജരിയ ഇന്ത്യക്കായി സ്വർണം നേടിയിട്ടിട്ടുണ്ട്. 2016 റിയോ പാരാലിമ്പിക്‌സിൽ തമിഴ്‌നാട് താരം തങ്കവേലു മാരിയപ്പനും സ്വർണവുമായി ഇന്ത്യയുടെ അഭിമാനമുയർത്തി.
Discussion about this post