കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നേരിടുന്ന നടനും കൊല്ലം എംഎല്‍എയുമായ എം. മുകേഷ് കൊച്ചിയിലെത്തിയത് എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിൽ. യാത്രയിലുടനീളം പൊലീസിന്റെ സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും എം എൽ ബോർഡ് നീക്കം ചെയ്തത് അഭ്യൂഹങ്ങൾക്കിടയാക്കി. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ഇക്കാര്യം അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുന്നതിനുമാണ് അദ്ദേഹം കൊച്ചിയിലെത്തിയത് എന്നാണ് കരുതപ്പെടുന്നത്.
പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകളും സഖ്യ കക്ഷിയായ സി പി ഐ യും രംഗത്തുണ്ട് . അതെ സമയം ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ് എന്നാണ് മുകേഷിന്റെ വാദം. നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് ഹാജരാകാനും മുകേഷ് തയ്യാറാണെന്ന് നേരത്തെ മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞിരുന്നു.
Discussion about this post