ബാഗ്ദാദ് : ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ നടപടിയുമായി യുഎസ്-ഇറാഖ് സൈന്യത്തിന്റെ സംയുക്ത നീക്കം. ഇറാഖിലെ പടിഞ്ഞാറൻ മേഖലയിലെ അൻബർ മരുഭൂമിയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ലക്ഷ്യമിട്ട് യുഎസ് സൈന്യവും ഇറാഖും നടത്തിയ സംയുക്ത റെയ്ഡിൽ നിരവധി ഭീകരരെയാണ് പിടികൂടിയത്. സൈനിക നടപടിയിൽ 15 ഐസ് ഭീകരർ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ഭീകരരുടെ നിരവധി ഒളിത്താവളങ്ങളും തകർത്തതായ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുഎസ്-ഇറാഖ് സേനകൾ ഒന്നിച്ച് നടത്തിയ സൈനിക നീക്കത്തിൽ നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടിയിട്ടുമുണ്ട്. സൈനിക നടപടിക്കിടയിൽ 7 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഐഎസ് ഭീകരരിൽ നിന്നും ആയുധങ്ങളും ഗ്രനേഡുകളും സ്‌ഫോടക വസ്തുക്കളും പിടികൂടിയതായും യുഎസ് സൈന്യം പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിൽ അറിയിക്കുന്നു.
ഇറാഖിലെ വടക്കൻ മരുഭൂമികളിൽ തമ്പടിച്ചിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ താവളങ്ങൾക്കെതിരെ യുഎസ് സൈന്യം വ്യോമക്രമണം നടത്തി. കൊല്ലപ്പെട്ടവരിൽ പ്രധാന ഐസിസ് നേതാക്കളും ഉൾപ്പെടുന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. ഇറാഖിന്റെ വടക്കൻ മേഖലയിലും സിറിയയിലും ആയുള്ള അൻബർ മരുഭൂമി മേഖലയിലാണ് നിലവിൽ ഭൂരിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും ഒളിവിൽ കഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും ഐസ് ഭീകരർക്കെതിരായ ആക്രമണം തുടരുമെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്.
Discussion about this post