തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അമാന്തം കാണിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ജനപ്രതിനിധികൾ ഉണ്ട്. അവരാരും രാജി വച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയടക്കം പലരുടെയും പേരിൽ കേസുകളുണ്ടായിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ലല്ലോ എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അമാന്തം കാണിച്ചിട്ടില്ല. സ്വകാര്യതയെ ബാധിക്കുന്ന പരാമർശം ഉള്ളത് കൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിടാഞ്ഞത്. ഹേമ കമ്മിറ്റിയുടെ ആവശ്യപ്രകാരമായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎ എന്ന തരത്തിലുള്ള യാതൊരു ആനുകൂല്യങ്ങളും മുകേഷിന് നൽകില്ല. സിനിമാ നയരൂപീകരണ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കും. രാജി വയ്ക്കുന്നത് സാമാന്യ നീതിയുടെ നിഷേധമാണ്. നീതി എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് പാർട്ടിയുടെ നയം. സ്വതന്ത്ര്യവും നിഷ്പക്ഷവുമായ നടപടി ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post