തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതയുടെ വഴി സ്വീകരിച്ചിരിക്കുകയാണ് ചേലക്കര മുള്ളൂർക്കരയിലെ സിപിഐ പ്രവർത്തകർ. സിപിഐ പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം ആണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ഇതോടെ പാർട്ടി ഓഫീസ് അടക്കം മുള്ളൂർക്കര സിപിഐ ബിജെപിയായി മാറി.
ശനിയാഴ്ച ബിജെപിയിൽ ചേർന്ന ചേലക്കര മുള്ളൂർക്കര സിപിഐ പഞ്ചായത്ത് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ബിജെപി നേതാവ് ശ്രീ എം.ടി രമേശ് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. സെപ്റ്റംബർ 2 മുതൽ ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നതിന് തൊട്ടു മുൻപേ ആണ് ചേലക്കരയെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സിപിഐ പഞ്ചായത്ത് കമ്മിറ്റിയുടെ ദേശീയതയുടെ വഴിയിലേക്കുള്ള പ്രവേശനം.
മുൻ പട്ടികജാതി,പട്ടിക വകുപ്പ്, ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെച്ച് ആലത്തൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടി ലോക്സഭയിലേക്ക് എത്തിയതോടെ ഉപ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ് ചേലക്കര നിയമസഭാ മണ്ഡലം. കെ രാധാകൃഷ്ണന്റെ കുത്തക മണ്ഡലം ആയാണ് ചേലക്കര അറിയപ്പെടുന്നത് തന്നെ. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയിൽ 1996 മുതൽ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ഒഴികെയുള്ള എല്ലാ സമയങ്ങളിലും കെ രാധാകൃഷ്ണൻ ആയിരുന്നു എംഎൽഎ ആയിരുന്നത്. ഇത്തരത്തിൽ ഏറെ പ്രാധാന്യമുള്ള ഒരിടത്തുനിന്നും ആണ് ഇടതുപക്ഷത്തിന്റെ ഒരു പഞ്ചായത്ത് കമ്മിറ്റി ഒന്നാകെ ബിജെപിയിൽ ചേർന്നിട്ടുള്ളത്.
Discussion about this post