ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കുനേരെയുള്ള അതിക്രമങ്ങൾ വ്യാപകമാകുന്നു. അദ്ധ്യാപകർ ഉൾപ്പെടെയുളള ഹിന്ദു ജീവനക്കാർക്ക് ഇതുവരെ ചെയ്തു കൊണ്ടിരുന്ന ജോലിയിൽ തുടരാൻ സാദ്ധ്യമല്ലാത്ത അവസ്ഥയാണ്.
നിർബന്ധിച്ചും ബലപ്രയോഗത്തിലൂടെയുമാണ് പലരെയും ജോലിയിൽ നിന്ന് രാജിവയ്പ്പിക്കുന്നത്. ഇസ്ലാമിക മത മൗലിക വാദികളുടെ ഇത്തരത്തിലുള്ള അതിക്രമങ്ങളുടെ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ന്യൂനപക്ഷങ്ങളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും അവർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ലെന്നും ഇപ്പോഴത്തെ സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഒരു തടസവും കൂടാതെ ഇത്തരം സംഭവങ്ങൾ നടക്കുന്നത്.
ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം കുറഞ്ഞത് 50 ഹിന്ദു അദ്ധ്യാപകർക്കെങ്കിലും ജോലി രാജിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് പലരിൽ നിന്നും രാജിക്കത്ത് എഴുതിവാങ്ങുന്നത്
കഴിഞ്ഞമാസം പതിനെട്ടിന് അസിംപൂരിൽ സർക്കാർ ഉടമസ്ഥതയിലുളള ഗേൾസ് സ്കൂളിലെ അമ്പതിലധികം വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപികയെ വളഞ്ഞ് ചില അദ്ധ്യാപകർ ഉൾപ്പടെയുള്ളവരുടെ രാജി എഴുതി വാങ്ങിയിരുന്നു.
Discussion about this post