ലോകത്തിന്റെ ഏത് കോണിലും ഒരു മലയാളി ഉണ്ടാകും എന്നാണ് പൊതുവെ പറഞ്ഞ് കേൾക്കാറ്. കാരണം മികച്ച ജീവിത സാഹചര്യങ്ങൾ തേടി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നവരിൽ മുൻനിര സ്ഥാനം കേരളീയർക്ക് ആണ്. ജീവിതം അടിപൊളിയാണ് എങ്കിൽ ആ രാജ്യത്ത് തന്നെ സ്ഥിര താമസം ആക്കുന്നവരും കുറവല്ല. എന്നാൽ മലയാളി പോയിട്ട് ഒരു ഇന്ത്യക്കാരൻ പോലും ഇതുവരെ സ്ഥിര താമസം ആക്കാത്ത അഞ്ച് രാജ്യങ്ങൾ ഉണ്ട്. അത് ഏതെല്ലാമാണെന്ന് നോക്കാം.
വത്തിക്കാൻ സിറ്റി
റോമിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന നഗരമാണ് വത്തിക്കാൻ സിറ്റി. ഇത് ഒരു കൊച്ച് സ്വതന്ത്ര്യ രാജ്യമാണ്. കത്തോലിക്ക വിശ്വാസികളുടെ പ്രധാന ആത്മീയ കേന്ദ്രം കൂടിയാണ് വത്തിക്കാൻ സിറ്റി. ഇന്ത്യയിൽ നിന്ന് നിരവധി പേരാണ് ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനായി വരാറ്. എന്നാൽ ഒരു ഇന്ത്യൻ പൗരൻ പോലും ഇവിടെ സ്ഥിര താമസം ആക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
സാൻ മരീനോ
ഇറ്റലിയിലെ അപെനൈൻ മലനിരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന യൂറോപ്യൻ രാജ്യമാണ് സാൻ മരീനോ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന റിപ്പബ്ലിക്കൻ രാജ്യങ്ങളിൽ ഒന്നാണ് സാൻ മരീനോ. വാസ്തുവിദ്യയ്ക്കും പ്രകൃതി ഭംഗിയ്ക്കും പേര് കേട്ട രാജമാണ് ഇത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാൻ ഇവിടെയെത്താറ്. എന്നാൽ ഒരു ഇന്ത്യക്കാരൻ പോലും ഇവിടെ സ്ഥിരമായി താമസിക്കുന്നില്ല.
ബൾഗേറിയ
തെക്ക് കിഴക്കൻ യൂറോപ്യൻ രാജ്യമാണ് ബൾഗേറിയ. പ്രകൃതി ഭംഗികൊണ്ട് സമ്പന്നമാണ് ഈ രാജ്യം. നിരവധി ബീച്ചുകൾ ഉള്ള രാജ്യമാണ് ബൾഗേറിയ. കരിങ്കടലാണ് മറ്റൊരു പ്രത്യേകത. എന്നാൽ ഇത്രയേറെ സുന്ദരമായ ഈ രാജ്യം ഒരു ഇന്ത്യൻ പൗരനെ പോലും സ്ഥിര താമസത്തിനായി പ്രേരിപ്പിച്ചിട്ടില്ല.
തുവാലു
പസഫിക് സമുദ്രത്തിന്റെ വിദൂര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് തുവാലു. ലോകത്തിലെ ഏറ്റവും ചെറുതും ജനസംഖ്യ കുറഞ്ഞതുമായ രാജ്യങ്ങളിൽ ഒന്ന് കൂടിയാണ് ഇത്. അതിമനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട രാജ്യമാണ് തുവാലു. എല്ലാ വർഷവും ഇന്ത്യൻ വിനോദസഞ്ചാരികൾ തുവാലു സന്ദർശിക്കുന്നു. എന്നാൽ ആരും ഇവിടെ സ്ഥിരതാമസം ആക്കിയിട്ടില്ല.
പാകിസ്താൻ
ഇന്ത്യയുമായി സംഘർഷത്തിൽ ഏർപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാകിസ്താൻ. ഇന്ത്യയുടെ അയൽരാജ്യം ആണ് എങ്കിലും ചരിത്രവും സാംസ്‌കാരികവുമായ ബന്ധങ്ങൾ ഉണ്ടെങ്കിലും ഒരു ഇന്ത്യക്കാരൻ പോലും പാകിസ്താനിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.
Discussion about this post