സറ്റാവഞ്ചർ: റഷ്യൻ ചാരത്തിമിംഗലം എന്ന് സംശയിക്കുന്ന ഹ്വാൾദിമിറിനെ ചത്ത നിലയിൽ കണ്ടെത്തി. നേർവേയ്ക്ക് സമീപം കടലിലാണ് ബെലൂഗ തിമിംഗലം ആയ ഹ്വാൾദിമിറിനെ ചത്തനിലയിൽ കണ്ടത്. എങ്ങിനെയാണ് ഹ്വാൾദിമിർ ചത്തതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ചയാണ് റിസവിക ഉൾക്കടലിന് സമീപം ആയിരുന്നു ഹ്വാൾദിമിറിനെ കണ്ടത്. മത്സ്യത്തൊഴിലാളികളായ പിതാവും മകനും ആയിരുന്നു തിമിംഗലത്തെ ആദ്യം കണ്ടത്. കഴുത്തിലെ ബെൽറ്റ് കണ്ടപ്പോൾ സംശയം തോന്നിയ ഇവർ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. ആൺ ബെലൂഗ തിമിംഗലം ആണ് ഹ്വാൾദിമർ.
2019ലാണ് ഈ തിമിംഗലത്തെ ആദ്യമായി കണ്ടത്. വടക്കൻ നോർവേയിലെ തീരനഗരമായ ഹമ്മർഫെസ്റ്റിന് സമീപം കടലിൽ ആയിരുന്നു ആദ്യമാണ് ഹ്വാൾദിമിറിനെ കണ്ടത്. കഴുത്തിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നുള്ള ഉപകരണം എന്ന് രേഖപ്പെടുത്തിയ കോളർ ബെൽറ്റോടെയായിരുന്നു കണ്ടത്. ഇത് കണ്ടതോടെ റഷ്യ പരിശീലനം നൽകിയ ചാര തിമിംഗലം ആണെന്ന സംശയം ഉയരുകയായിരുന്നു.
മറൈൻ മൈൻഡ് എന്ന സ്ഥാപനം ആണ് ഹ്വാൾദിമറിനെ സംരക്ഷിച്ച് പോന്നത്. തിമിംഗലത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സ്ഥാപനം ഞെട്ടൽ രേഖപ്പെടുത്തി.
Discussion about this post