മലപ്പുറം: ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാണെങ്കിലും വകുപ്പിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ലെന്ന് പി.വി. അൻവർ എം.എൽ.എ. വകുപ്പിലെ എല്ലാ കാര്യങ്ങളും അദ്ദേഹം അറിയണമെന്ന് നിർബന്ധമില്ല. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. ഒരു കച്ചവടക്കാരന് നാല് ചായപ്പീടിക ഒന്നിച്ച് കൈകാര്യം ചെയ്യാനാകുമോ?. ഇതിനാണ് മുഖ്യമന്ത്രി 29 വകുപ്പിലും വിശ്വസ്തരായ ഓരോ തലവന്മാരെ വെച്ചിരിക്കുന്നത്. രാഷ്ട്രീയ കാര്യങ്ങൾ നോക്കാനാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയോഗിച്ചത്. വകുപ്പുകൾ കൃത്യമായി അവലോകനം ചെയ്യുന്നതിൽ ശശിക്ക് പരാജയം സംഭവിച്ചുവെന്ന് തന്നെ കരുതേണ്ടിവരും. താൻ ആവശ്യപ്പെട്ട കാര്യങ്ങളിൽ പോലും കൃത്യമായ നടപടിയുണ്ടായിട്ടില്ലെന്ന് പിവി അൻവർ കുറ്റപ്പെടുത്തി.
താൻ കൊല്ലപ്പെട്ടേക്കാമെന്ന് പി.വി അൻവർ പറയുന്നു. ഈ പോലീസ് മുഖ്യമന്ത്രിയുടെ പോലീസല്ലെന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ട് കൊടുക്കണോ? എന്നും പി വി അൻവർ ചോദിച്ചു. താൻ ചിലപ്പോൾ ഇല്ലാതാകുമെന്നും ഫോൺ എല്ലാം ഹാക്കിംഗിൽ ആണ്. അത് ഇത്ര ശക്തമായി മൂന്ന് നാല് മാസം ആയിട്ടെ ഉള്ളൂവെന്നും. ജീവൻ ഉണ്ടെങ്കിൽ ഇതേ നയവുമായി മുന്നോട്ട് പോകുമെന്നും അൻവർ കൂട്ടിച്ചേർത്തു.
എം ആർ അജിത് കുമാർ ഏറ്റവും വലിയ ദേശദ്രോഹിയാണ്. ദാവൂദ് ഇബ്രാഹിം ആണ് അജിത്കുമാറിന്റെ റോൾ മോഡൽ. മുഖ്യമന്ത്രി ഏൽപ്പിച്ച ദൗത്യം പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി നിർവഹിച്ചോ എന്നാണ് തന്റെ ചോദ്യമെന്നും. മുഖ്യമന്ത്രി പറയുന്നത് കേൾക്കാതെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആർ അജിത് കുമാർ അടങ്ങുന്നവരെന്നും അൻവർ ആരോപിച്ചു.
ഇന്ദിരാ ഗാന്ധി എങ്ങനെയാണ് മരിച്ചത് ? അങ്ങനെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കൊലച്ചതിക്ക് വിട്ട് കൊടുക്കണോ?ഞാൻ ചിലപ്പോൾ ഇല്ലാതെ ആകും. എന്റെ ഫോൺ എല്ലാം ഹാക്കിംഗിൽ ആണ്. അത് ഇത്ര ശക്തമായി മൂന്ന് നാല് മാസം ആയിട്ടെ ഉള്ളൂ. ജീവൻ ഉണ്ടെങ്കിൽ ഇതേ നയവുമായി മുന്നോട്ട് പോകും. പി ശശിയുടെ ശ്രദ്ധയിൽ ഇതെല്ലാം പെടുത്തിയിട്ടുണ്ട്. അതെല്ലാം പാർട്ടി അന്വേഷിക്കട്ടെ. ശശിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അദ്ദേഹം ഒരു നടപടിയും എടുത്തിട്ടില്ല. ഞാൻ പാർട്ടി അംഗമാണ്, പാർട്ടി വർക്കർ ആണ്. പിന്നെ പാർട്ടി പിന്തുണ ഉണ്ടോ എന്ന് ചോദിക്കേണ്ട ആവശ്യമില്ല.
Discussion about this post