ഡല്‍ഹി: തങ്ങള്‍ക്കെതിരെയുള്ള പത്ത് കോടിയുടെ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന എഎപി നേതാക്കളുടെ ഹര്‍ജി കോടതി തള്ളി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി വക്താവ് ദീപക് ബാജ്‌പേയ് നല്‍കി ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയാണ് തള്ളിയത്. ജസ്റ്റീസ് വിപിന്‍ സിങ്‌വിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഉന്നയി്ട ആരോപണമാണ് എഎപി നേതാക്കള്‍ക്ക് പുലിുവാലായത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ദീപക് ബാജ്‌പേയിയുമുള്‍പ്പടെ മറ്റ് അഞ്ച് എഎപി നേതാക്കള്‍ക്കെതിരെയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
അടിസ്ഥാനഹിതമായ ആരോപണം ഉന്നയിച്ച കേജ്‌രിവാളിനും മറ്റ് അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെ പത്ത്‌കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജെയ്റ്റ്‌ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കേസ് പരിഗണിക്കുന്നതിനിടെ ലോകസഭ തെരഞ്ഞെടുപ്പില്‍ തോറ്റ ജയ്റ്റ്‌ലിയെ പൊതു പ്രവര്‍ത്തകനായി ജനങ്ങള്‍ കാണില്ലെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ജെയ്റ്റ്‌ലി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ച് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ തോറ്റ കെജ്രിവാള്‍ സ്വയം മതിപ്പില്ലായ്മ വെളിപ്പെടുത്തിയെന്ന് മറുപടി നല്‍കുകയും ചെയ്തു.
Discussion about this post