ന്യൂയോർക്ക്: 2007RX8 എന്ന് പേരിട്ടിരിക്കുന്ന കൂറ്റൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്ക് അരികിലൂടെ കടന്ന് പോകും. 140 അടിയോളം വ്യാസമുള്ള ഛിന്നഹ്രം ഭൂമിയ്ക്ക് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ. മണിക്കൂറിൽ 25,142 കിലോമീറ്റർ വേഗതയിലായിരിക്കും ഛിന്നഗ്രഹം സഞ്ചരിക്കുക.
ഇന്ത്യൻ സമയം ഇന്ന് വൈകീട്ട് 3.53ന് ആയിരിക്കും ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപത്തിലൂടെ കടന്നുപോകുക. ഒരു റോക്കറ്റ് വിക്ഷേപണത്തിനേക്കാളും വേഗത്തിലായിരിക്കും ഛിന്നഗ്രഹം കടന്നുപോകുക. 70 ലക്ഷം കിലോമീറ്റർ അകലമായിരിക്കും ഭൂമിയും ഛിന്നഗ്രഹവും തമ്മിൽ ഉണ്ടായിരിക്കുക.
2007RX8 പോലുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുകയാണെങ്കില അതിന്റെ വലിപ്പം അനുസരിച്ച് അതിന്റെ പരിണിതഫലം ഭീകരമായിരിക്കും. വലിയ സ്‌ഫോടനങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉൾപ്പെടെ സംഭവിച്ചേക്കാം. എന്നാലും 2007RX8 ഭൂമിക്ക് അപകടമുണ്ടാക്കാതെ കടന്നുപോകുമെന്നാണ് കരുതുന്നത്. ഭൂമിയും ഛിന്നഗ്രഹം കടന്നുപോകുന്ന ദൂരവും ഭൂമിയ്ക്ക് ഭീഷണിയല്ലെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
Discussion about this post