തിരുവനന്തപുരം : പത്തനംതിട്ട എസ്പി സുജിത്ദാസിനെ സസ്‌പെൻഡ് ചെയ്തു. പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിലാണ് സസ്‌പെൻഡ് ചെയ്തത്. എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാർശ നൽകിയിരുന്നു.
ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി. ഇത് പ്രകാരമാണ് നടപടി.
അതേസമയം എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് എഡിജിപി അനിൽ കുമാറിനെ സ്ഥാനത്ത് നിന്നും മാറ്റുന്നത്. പകരം ചുമതല എച്ച് വെങ്കിടേഷിനോ ബൽറാംകുമാറിനോ നൽകിയേക്കും എന്നാണ് വിവരം.
Discussion about this post