ചണ്ഡീഗഡ് : മൊഹാലിയിൽ പോലീസും കുറ്റവാളികളും തമ്മിൽ ഏറ്റുമുട്ടൽ. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ നാലുപേർ പിടിയിൽ. പ്രതികളിൽ രണ്ടുപേർക്ക് ഏറ്റുമുട്ടലിൽ വെടിയേറ്റു. പോലീസ് പിടികൂടിയ പ്രതികളിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഗോൾഡി ദില്ലണിന്റെ അനുയായികളായ നാല് കുറ്റവാളികളെയാണ് പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയത്. ആന്റി-ഗ്യാങ്‌സ്റ്റർ ടാസ്‌ക് ഫോഴ്‌സും (എജിടിഎഫ്) മൊഹാലി പോലീസും ചേർന്ന് നടത്തിയ ഒരു ദൗത്യത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസ് പരിശോധനയ്ക്കിടെ കുറ്റവാളികൾ പോലീസിന് നേരെ വെടിവെച്ചതോടെ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
ദേശീയപാതയോരത്തെ ഒരു വീട്ടിൽ ആയിരുന്നു പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതികളെ ഡെറാബസ്സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് സംഘാംഗങ്ങളെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ തുടരുമെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി.










Discussion about this post