രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് ഇന്ന് 17 വർഷം പിന്നിട്ടിരിക്കുകയാണ്. മൂന്നുദിവസം രാജ്യത്തെയും മുംബൈ നഗരത്തെയും പത്തംഗ ഭീകരസംഘം അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തുകയായിരുന്നു. അഞ്ചിടത്തായി നടന്ന ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.
ഭീകരാക്രമണത്തിലെ പ്രധാനിയായിരുന്ന അജ്മൽ കസബിനെ തിരിച്ചറിഞ്ഞ സാക്ഷിയായിരുന്നു ദേവിക റോട്ടാവൻ. അന്നത്തെ ഒമ്പത് വയസുകാരി ഇന്ന് 26 കാരിയാണ്. തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച ആ രാത്രിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ദേവിക., “എനിക്ക് വെടിയേറ്റ രാത്രി, എന്റെ മുന്നിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആ രാത്രി എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഞങ്ങൾക്ക് ആ രാത്രി അതേപടി തുടരുന്നു.”
17 വർഷങ്ങൾക്ക് ശേഷവും ആ ഭയാനകമായ രാത്രിയുടെ ഓർമ്മകൾ തന്നെ എങ്ങനെ വേട്ടയാടുന്നുവെന്ന് ദേവിക ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്നും ആക്രമണത്തിന്റെ ചിത്രങ്ങൾ ആദ്യ രാത്രിയിലെ പോലെ തന്നെ വ്യക്തമാണെന്ന് അവർ പറഞ്ഞു. “ഇന്നും ഞാൻ ആ രാത്രി കണ്ട അതേ രീതിയിൽ ഓർക്കുന്നു.
നവംബർ 26-ന് സിഎസ്ടി സ്റ്റേഷനിലെ 12-ആം നമ്പർ പ്ലാറ്റ് ഫോമിൽ നിൽക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. അച്ഛനും സഹോദരനുമാെപ്പം പൂനയിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. വലിയൊരു തോക്കുമായി അന്ന് കസബിനെ കണ്ടു.”അവന്റെ മുഖത്ത് ഒരു ഭയവും ഉണ്ടായിരുന്നില്ല. ഞങ്ങളെ കൊന്നുകൊണ്ട് അയാൾക്ക് സന്തോഷം ലഭിക്കുന്നതായി തോന്നി. വെടിവയ്ക്കുമ്പോൾ അയാൾ അത് ആസ്വദിക്കുകയായിരുന്നു. ആ വ്യക്തിയുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.
ആശുപത്രി വിട്ട ശേഷം രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് പോയിരുന്നു. അവിടേക്കാണ് മുംബൈ പോലീസിന്‍റെ ഫോൺ വന്നത്. അച്ഛൻ രണ്ട് തീവ്രവാദികളെ കണ്ടതാണ്. ഞാൻ കസബിനേയും. 2009 ജൂൺ 10നാണ് കോടതിയിലെത്തി കസബിനെ തിരിച്ചറിഞ്ഞത്. കസബിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു.തിരിച്ചറിയൽ പ്രക്രിയയിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമങ്ങൾ നടന്നതായി കോടതിമുറിക്കുള്ളിൽ അവർ പറഞ്ഞു.
“കോടതിമുറിയിൽ എന്റെ മുന്നിൽ മൂന്ന് പേരെ നിർത്തിയപ്പോൾ അതിൻ്റെ ഇടയിൽ നിന്ന് എനിക്ക് കസബിനെ തിരിച്ചറിയേണ്ടി വന്നു. ജഡ്ജിയുടെ അരികിൽ ഇരുന്നയാൾ അജ്മൽ കസബ് ആയിരുന്നു. അവർ എന്നെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചു. അവർ പറഞ്ഞു, ഞാൻ പറഞ്ഞു, ഇല്ല, ഇതാണ് എന്നെ വെടിവച്ച തീവ്രവാദിയെന്ന്.
അതേസമയം, അക്രമണം ആസൂത്രണം ചെയ്‌ത ലഷ്‌കറെ തയ്‌ബയുടെ പത്തംഗ സംഘത്തിൽ ഒമ്പതുപേരും കൊല്ലപ്പെട്ടു. അജ്‌മൽ കസബ് എന്ന ഭീകരനെ മുംബൈ പൊലീസ് ജീവനോടെ പിടികൂടി. ഇയാളെ 2012 നവംബർ 21ന് തൂക്കിലേറ്റി













Discussion about this post