വയനാട്ടിൽ പോക്സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മേലേപ്പാട് തൊടിയിൽ മുഹമ്മദ് ഷഫീഖ് (32) ആണ് അറസ്റ്റിലായത്. തിരുനെല്ലിയിൽ പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് അറസ്റ്റ്.
തിരുനെല്ലി പോലീസാണ് പ്രതിയെ പിടികൂടിയത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.. വിശദമായ അന്വേഷണത്തിനൊടുവിലാണ് മദ്രസ അദ്ധ്യാപകൻ പിടിയിലായത്. ഇയാൾക്കെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികൾ ഉയർന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.













Discussion about this post