വഡോദര: മുതലയെ മടിയിൽ വച്ച് സ്‌കൂട്ടറിൽ പോകുന്ന യുവാക്കളുടെ വീഡിയോ വൈറൽ. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മടിയിൽ മുതലയെ വച്ച് ഒരു യുവാവ് പിൻസീറ്റിൽ ഇരിക്കുന്നതും മറ്റൊരാൾ വാഹനം ഓടിക്കുന്നതും വീഡിയോയിൽ കാണാം.
മുതലയുടെ വായ ടാപ്പ് ഉപയോഗിച്ച് മൂടി കെട്ടിയിരിക്കുന്നത് കാണാം. ഐഎംഎ വഡോദര എന്ന് പ്രിന്റ് ചെയ്തിട്ടുള്ള ടിഷർട്ട് ആണ് മുതലയെ പിടിച്ചിരിക്കുന്ന യുവാവ് ധരിച്ചിരിക്കുന്നത്. മഞ്ജൽപൂരിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ചെയ്യുന്നവരാണ് രണ്ട് യുവാക്കളും. നാട്ടിൽ നിന്നും പിടിച്ച മുതല െവനം വകുപ്പ് ഓഫീസിലേയ്ക്ക് പോകുന്നതിനിടെ യാത്രക്കാരിലൊരാൾ ചിത്രീകരിച്ച് വീഡിയോ ആണ് ഇത്.
വഡോദരയിലെ വെള്ളപ്പൊക്കത്തിന് ശേഷം നാൽ്പതോളം മുതലകളെയാണ് വിവിധ പ്രദേശങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയത്. വനംവകുപ്പിന്റെയും എൻജിഒകളുടെയും ചേർന്നാണ് മുതലകളെ പിടിക്കുന്നത്.
Discussion about this post