എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ സിനിമാ മേഖലയിലുള്ളവർക്ക് നേരെ ഉയർന്ന് വന്ന ആരോപണങ്ങളും വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെ, താര സംഘടനയായ അമ്മയിൽ മോഹൻ ലാൽ ഉൾപ്പെടെയുള്ളവർ രാജി വയ്ക്കുകയും സംഘടന പിരിച്ചു വിടുകയും ചെയ്തത് വലിയ ചർച്ചകൾക്ക് കാരണമായി. അമ്മ സംഘടനയിലെ രാജിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിന പിന്നാലെ നിരവധി ട്രോളുകളും വരുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് അമ്മ ജനറൽ ബോഡി മീറ്റിംഗിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഗണേഷ് കുമാർ നടത്തിയ പ്രസ്താവനയാണ് വീണ്ടും ചർച്ചയാകുന്നത്. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ ദിലീപും അമമയുടെ മക്കളാണ്. അവരെ അമ്മ ഒരിക്കലും തള്ളിക്കളയില്ല. അമ്മസംഘടന ഒരിക്കലും തകരില്ലെന്നും ആയിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകൾ. സോഷ്യൽ മീഡിയയിൽ വീഡിയോ വീണ്ടും ചർച്ചയായതോടെ, നടന്മാർക്കെതിരെ ട്രോളുകളുടെ പൊടിപൂരമാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ് കുമാറും മുകേഷും തട്ടിക്കയറുന്ന വീഡിയോ ആണ് ട്രോളുകൾക്കിടയാക്കിയത്. ദിലീപിനെ കുറ്റക്കാരനാക്കാൻ നോക്കണ്ട, അദ്ദേഹത്തെ കുറിച്ച് അനാവശ്യം പറയരുതെന്നും ഗണേഷ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ മക്കളാണ്. അവരെ അമ്മ തള്ളിപ്പറയില്ല. അവരുടെ വേദനയിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. രണ്ട് പേരെയും സഹോദരങ്ങളെ പോലെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ അംഗങ്ങളെ അമ്മ സംരക്ഷിക്കും. അമ്മ എന്ന സംഘടന ഒറ്റക്കെട്ടാണ്. ആ സംഘടന ഒരിക്കലും തകരില്ല’- ഗണേഷ് കുമാർ പറഞ്ഞു.
2017ൽ നടന്ന ജനറൽ ബോഡി മീറ്റിംഗിന്റെ വീഡിയോ ആണ് ട്രോൾ ആയിരിക്കുന്നത്. ഗണേഷ് കുമാർ ആണ് അന്ന് അമ്മയുടെ വൈസ്പ്രസിഡന്റ്. പ്രസിഡന്റ് ആയിരുന്ന ഇന്നസെന്റ്, വൈസ് പ്രസിഡന്റ് മോഹൻ ലാൽ, ജനറൽ സെക്രട്ടറി മമ്മൂട്ടി, ദിലീപ്, മുകേഷ്, ദേവൻ കലാഭവൻ ഷാജോൺ എന്നിവരെയും വീഡിയോയിൽ കാണാം.
Discussion about this post