തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ ലഭിക്കുക. അതേസമയം മറ്റ് ഭാഗങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്.
അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ശക്തി കൂടിയ ന്യൂനമർദ്ദം ആയി മാറിയിട്ടുണ്ട്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് മഴയ്ക്ക് ശമനം ആയത്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കും. എന്നാൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് അതിശക്തമായ മഴ ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post