മുംബൈ : അടിവസ്ത്രങ്ങൾ മാത്രം ധരിച്ചെത്തി മോഷണം. നാസിക്കിലാണ് സംഭവം. കഴിഞ്ഞ ദിവസം മാലേഗാവിലെ വീട്ടിൽ നിന്ന് അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്ന 70 ഗ്രാം സ്വർണവും വാഴപ്പഴവും ഇവർ കവർന്നതായാണ് റിപ്പോർട്ട്. ഒരു വീട്ടിലും കോളേജിലുമാണ് സംഘം മോഷണം നടത്തിയത്. ഇതോടെ പ്രദേശത്ത് ഭീതിവിതച്ചിരിക്കുകയാണ്.
അടിവസ്ത്രം ധരിച്ചെത്തുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതോടെയാണ് വെറൈറ്റി മോഷണത്തെ കുറിച്ച് പുറത്തറിഞ്ഞത്. സംഘത്തിൽ നാല് പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ചഡ്ഡി ബനിയൻ സംഘം എന്ന പേരിൽ കുപ്രസിദ്ധിയാർജിച്ച ഈ മോഷണ സംഘം നേരത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. കൈയിൽ മാരകമായ ആയുധങ്ങൾ കൊണ്ടുവന്നാണ് ഇവർ മോഷണം നടത്തുന്നത്. ഇവരെ പിടിക്കാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ് .
നേരത്തെ ഗൗൺ എന്ന മോഷണ സംഘവും ഈ മേഖലയിൽ മോഷണം നടത്തുന്നത് പതിവായിരുന്നു. സ്ത്രീകൾ ഉപയോഗിക്കുന്ന ഗൗൺ ധരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്.
Discussion about this post