ന്യൂഡൽഹി: ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് നടന്ന സൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഋഗ്വേദത്തിൽ ഉണ്ടെന്ന് കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 6000 വർഷങ്ങൾക്ക് മുൻപ് നടന്ന സമ്പൂർണ സൂര്യഗ്രഹണം സംബന്ധിച്ച വിവരങ്ങളാണ് ഋഗ്വേദത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. വേദകാലഘത്തുള്ള ഒരു ഗ്രന്ഥത്തിൽ ഈ വിവരങ്ങൾ വന്നതിൽ ഞെട്ടിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മായങ്ക് മഹിയും നാഷണൽ ആസ്‌ട്രോണമിക്കൽ ഒബ്‌സർവേറ്ററി ഓഫ് ജപ്പാനിലെ മിറ്റ്‌സു സോമയും ചേർന്നാണ് നിർണായക കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഈ കണ്ടെത്തലുകൾ കഴിഞ്ഞ ദിവസം ആസ്‌ട്രോണമിക്കൽ ഹിസ്റ്ററി ആന്റ് ഹെറിറ്റേജ് ജേണലിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം നടക്കാനിടയുള്ള മറ്റ് പല സംഭവങ്ങളെക്കുറിച്ചും ഋഗ്വേദത്തിൽ കുറിച്ചതായി ഇവർ കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ സൂചന നൽകുന്നുണ്ട്.
മഹാവിഷുവത്തിൽ ഉദിക്കുന്ന സൂര്യന്റെ സ്ഥാനം ഋഗ്വേദത്തിൽ പരാമർശിക്കുന്നതായി ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.
സൂര്യഗ്രഹണത്തെക്കുറിച്ച് നേരിട്ടുള്ള പരാമർശങ്ങൾ അല്ല ഋഗ്വേദത്തിൽ ഉള്ളത്. പകരം ഇരുട്ടും അന്ധകാരവും കൊണ്ട് സൂര്യൻ തുളയ്ക്കപ്പെടുന്നു, ദുഷ്ടജീവികൾ സൂര്യനിലെ കലകൾ അപ്രത്യക്ഷമാക്കുന്ന്ു എന്നിങ്ങനെയാണ് ഉള്ളതെന്നാണ് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്ന വിവരം.
ബിസി 2000 നും 1000 നും ഇടയിലാണ് വേദ കാലഘട്ടം നിലനിന്നിരുന്നത്. ഹിന്ദുമതം അടിസ്ഥാനമാക്കിക്കൊണ്ടുള്ള ചതുർവേദങ്ങളിൽ ആദ്യത്തേത് ആണ് ഋഗ്വേദം. 1500 ബിസിയിൽ ആണ് ഋഗ്വേദം രചിക്കപ്പെട്ടുവെന്ന് കരുതുന്നത്. മന്ത്രങ്ങളും തത്വശാസ്ത്രവുമായി ബന്ധപ്പെട്ട വിവരണങ്ങളുമാണ് ഇതിൽ. ചരിത്ര സംഭവങ്ങളെക്കുറിച്ചു ഋഗ്വേദത്തിൽ പരാമർശിക്കുന്നുണ്ട്.
Discussion about this post