മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. അത്തം മുതൽ പത്ത് ദിവസം നീണ്ട് നൽക്കുന്ന ആഘോഷങ്ങൾ ഒരു കുറവും കൂടാതെയാണ് മലയാളികൾ ആഘോഷിക്കുക. ഈ വർഷത്തെ ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിരത്തുകളും വീടുകളും എല്ലാം ഓണത്തെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു.
വീട്ടിൽ ഓണം ആഘോഷിക്കുകയാണ് പൊതുവെ എല്ലാവരും ചെയ്യറെങ്കിലും ഓണാഘോഷങ്ങൾ കാണാൻ പോവാനും പലർക്കും വലിയ ആവേശം തന്നെയാണ്. ഏതൊക്കെയാണ് ഓണാഘോഷങ്ങൾ കാണാൻ ഏറ്റവും അടിപൊളിയായിട്ടുള്ള സ്ഥലങ്ങൾ എന്നു നോക്കാം…
ഓണാഘോഷങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സ്ഥലമാണ് തിരുവനന്തപുരം. മനോഹരമായ അത്തച്ചമയ ഘോഷയാത്ര, നൃത്തപരിപാടികൾ, കനകക്കുന്ന് കൊട്ടാരത്തിലെ ഓണാഘോഷങ്ങൾ, എന്നിവയെല്ലാം നിങ്ങളെ തിരുവനന്തപുരത്തേയ്ക്ക് വല്ലാതെ ആകർഷിക്കുന്നു. തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾ നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ അനുഭവിച്ചറിയേണ്ടതാണ്.
നിങ്ങൾ കണ്ടിരിക്കേണ്ട ഓണാഘോഷങ്ങളിലൊന്നാണ് കൊച്ചിയിലേത്. പരമ്പരാഗതവും ആധുനികവുമായ ഓണാഘോഷങ്ങളുടൈ സമന്വയമാണ് എറണാകുളത്തെയും കൊച്ചിയിലെയും ഓണാഘോഷങ്ങൾ. ഫോർട്ട് കൊച്ചിയിൽ നടക്കുന്ന ഓണാഘോഷങ്ങളെല്ലാം നിങ്ങൾക്ക് വേറിട്ട അനുഭവം തന്നെയാണ്.
ഓണാേഘാഷ പരിപാടികളുടെ കാര്യത്തിൽ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത ഒരു സ്ഥലമാണ് തൃശൂർ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലെ ഓണാഘോഷത്തിൽ പങ്കെടുത്തില്ലെങ്കിൽ അതൊരു വല്ലാത്ത നഷ്ടം തന്നെയാണ്. ഓണാഘോഷത്തിന്റെ ഭാഗമായി ചതയം നാളിൽ ഇറങ്ങുന്ന പുലിക്കളി കണാനായി വിദേശികൾ പോലും തൃശൂരിലെത്താറുണ്ട്.
കായലുകൾക്ക് പേരുകേട്ട ആലപ്പുഴയിലെ ഓണാഘോഷം കുറച്ച് ആർഭാടം നിറഞ്ഞത് തന്നെയാണ്. ഹൗസ്‌ബോട്ടുകളിൽ ഉൾപ്പെടെയുള്ള ഓണാഘോഷം സംഭവം ഉഷാറാക്കും. ഇതിനൊപ്പം ഉണ്ടാകാറുള്ള വള്ളംകളി ആവേശത്തിന്റെ കൊടിമുടിയിൽ നിങ്ങളെയെത്തിക്കുന്നു.
Discussion about this post