നീണ്ട പത്ത് വർഷത്തിന് ശേഷം ലോകസഭയ്ക്ക് ഒരു പ്രതിപക്ഷ നേതാവിനെ കിട്ടിയിരിക്കുകയാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അവരോധിച്ച രാഹുൽ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ റോളിൽ കസറുകയാണെന്നാണ് അണികൾ പറയുന്നത്. നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും പാരമ്പര്യം പിന്തുടർന്ന് പ്രധാനമന്ത്രിയാകാനുള്ള സ്വപ്‌നം തകർന്നെങ്കിലും ഇനിയും സമയമുണ്ടെന്ന് ആശ്വസിക്കുകയാണ് കോൺഗ്രസിന്റെ യുവനേതാവ്.
രാഹുൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഭാരത് ജോഡോ യാത്ര വളരെ ചർച്ചയായിരുന്നു. യാത്രക്കിടെ അദ്ദേഹം ബോഡിഡബിളിനെ ഉപയോഗിച്ചുവെന്നും ആരോപണങ്ങൾ പുറത്ത് വന്നിരുന്നു. ബോഡി ഡബിളിനെ ഉപയോഗിച്ചോ ഇല്ലെയോ എന്ന് അറിയില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ അസാധാരണ രൂപസാദൃശ്യം ഉള്ള നിരവധി പേർ ഉണ്ട്. അവരിൽ ഒരാൾ ആ രൂപസാദൃശ്യം വളരെ സന്തോഷത്തോട് കൂടിയാണ് സ്വീകരിച്ചത്. ഫൈസൽ ചൗധരിയെന്ന ആളാണ് രാഹുൽ ഗാന്ധിയെ പോലെ കാണാൻ ഇരിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്നത്. കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. മറ്റൊരാൾ പ്രശാന്ത് സേത്തിയാണ്. രാഹുൽ ഗാന്ധിയെ പോലുണ്ടെന്ന് ആളുകൾ പറയുന്നത് ഇയാൾക്ക് ഇഷ്ടമേയല്ല. ബിജെപി പ്രവർത്തകനായ ഇദ്ദേഹം തന്റെ രൂപം മാറ്റാനായി 20 കിലോയാണ് കൂട്ടിയത്. ഹെയർസ്‌റ്റെലും മാറ്റി. എന്നിട്ടും രാഹുലിനെ പോലെ ഉണ്ടല്ലോ എന്ന് ആളുകൾ പറയുന്നത് പ്രശാന്തിന് വെറുപ്പാണ്. ബോളിവുഡിൽ പുറത്തിറങ്ങിയ ഒരു ബിഗ്ബജറ്റ് ചിത്രത്തിൽ രാഹുലായി അഭിനയിക്കാൻ വരെ ഓഫർ കിട്ടിയിട്ടും അദ്ദേഹം അത് നിരസിച്ചു.
രാഹുൽ ഗാന്ധിയുടെ രൂപസാദൃശ്യമുള്ളയാളായി അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല, തീർച്ചയായും, അദ്ദേഹം ഒരു ദേശീയ നേതാവാണ്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, പക്ഷേ ഞാൻ ഒരു ബിജെപി അനുഭാവിയാണ്, ഞാൻ നരേന്ദ്ര മോദിയെ അനുകൂലിക്കുന്നു, ഞാൻ ഒരു ബോളിവുഡ് സിനിമയും നിരസിച്ചുവെന്ന് പ്രശാന്ത് പറയുന്നു.
Discussion about this post