കൊച്ചി: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പ്രതിമാസം നൽകുന്ന 1,600 രൂപ പെൻഷൻ മുടങ്ങിയിട്ട് 13 മാസമായെന്ന് വിവരാവകാശ രേഖകൾ. ഓണത്തിന് ഇനി വെറും ദിവസങ്ങൾ മാത്രം ശേഷിച്ചിട്ടും ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ യാതൊരു വിധ നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. കുടിശികയിൽ അല്പമെങ്കിലും ലഭിച്ചാൽ ഓണക്കാലത്ത് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നവർ പോലും ഇപ്പോൾ കടുത്ത നിരാശയിലാണ്.
ബോർഡിൽ അംഗങ്ങളായഇരുപത് ലക്ഷത്തോളം പേരിൽ പേരിൽ മൂന്നേ കാൽ ലക്ഷത്തോളം പേർക്ക് പെൻഷൻ ലഭിക്കാനുണ്ട് . 13 മാസത്തെ കുടിശികയായി ഓരോരുത്തവർക്കും 20,800 രൂപയാണ് ലഭിക്കേണ്ടത്. ഇതിനൊപ്പം അംഗങ്ങൾക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പു രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉൾപ്പെടെ കുടിശിക വരുത്തിയിരിക്കുകയാണ് സർക്കാർ.
ഓണക്കാലമായിട്ടും കുടിശിക നൽകാത്തതിനെ തുടർന്ന് ഭരണാനുകൂല സംഘടനകൾ ഉൾപ്പെടെ സമരത്തിന് ഒരുങ്ങുകയാണ്.
Discussion about this post