ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്നും ഛിന്നഗ്രഹം ഭൂമിയിൽ എത്തിയതായി റിപ്പോർട്ട്. നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 ആർഡബ്ല്യു 1 എന്ന് നാമം നൽകിയിട്ടുള്ള ഛിന്നഗ്രഹം ആണ് ഭൂമിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഛിന്നഗ്രഹം ഭൂമിയിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ഉഗ്രമായി ജ്വലിക്കുന്ന ഛിന്നഗ്രഹത്തെ ഫിലിപ്പീനിലെ ആകാശത്താണ് കണ്ടത്. എന്നാൽ ഭൂമിയിൽ പതിയ്ക്കുന്നതിന് മുൻപ് ഈ ഛിന്നഗ്രഹം നാമാവശേഷമായി. അന്തരീക്ഷത്തിലേക്ക് കടന്ന് ഏതാനും സെക്കന്റുകൾക്കുള്ളിൽ തന്നെ ഇത് പൊട്ടിത്തെറിച്ച് പോകുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭൂമിയിലെത്തിയ ഛിന്നഗ്രഹത്തിന് 1 മീറ്റർ വ്യാസം ഉണ്ടായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. താരതമ്യേന വലിപ്പം വളരെ കുറഞ്ഞ ഛിന്നഗ്രഹം ആയിരുന്നു ഭൂമിയിലേക്ക് എത്തിയത്. ഇതാണ് ആകാശത്തുവച്ച് തന്നെ ഇത് നശിക്കാൻ കാരണം ആയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ഛിന്നഗ്രഹത്തെ കണ്ടത്. തീരമേഖലകളിലും ഇതിന്റെ ദൃശ്യങ്ങൾ വ്യക്തമായിരുന്നുവെന്നാണ് സൂചന.
ഇത് ഒൻപതാമത്തെ തവണയാണ് ഛിന്നഗ്രഹം ഭൂമിയിൽ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഇവയെ ഇല്ലാതെ ആക്കുകയായിരുന്നു. നിലവിൽ നിരവധി ഛിന്നഗ്രഹങ്ങൾ ആണ് ഭൂമിയെ ലക്ഷ്യമിട്ട് എത്തുന്നത്. ഈ സാഹചര്യത്തിൽ 2024 ആർഡബ്ല്യു 1 ഭൂമിയിൽ എത്തിയത് ഗവേഷകരിൽ അൽപ്പം ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
https://twitter.com/i/status/1831378111453392958
Discussion about this post