ന്യൂഡൽഹി ; പുതിയ അപ്‌ഡേഷനുമായി വന്നിരിക്കുകയാണ് യൂട്യൂബ്. ഇത്തവണ മാതാപിതാക്കൾക്കാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി നിമിഷ നേരം കൊണ്ട് അറിയാൻ സാധിക്കും. യൂട്യൂബിന്റെ പുതിയ ഫീച്ചർ പ്രകാരം കുട്ടികളുടെ അക്കൗണ്ട് മാതാപിതാക്കളുടേതുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
ഇതിലൂടെ കുട്ടികളുടെ സെർച്ച് ഹിസ്റ്ററി, വീഡിയോ അപ്ലോഡുകൾ, കമന്റുകൾ എന്നിവയുടൈയല്ലാം വിവരങ്ങൾ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നോട്ടിഫിക്കേഷൻ ആയെത്തും. ഈ ഫീച്ചറിലൂടെ ടീനേജ് വിഭാഗത്തിലുള്ള കുട്ടികളുടെയും ‘വിർച്വൽ നല്ലനടപ്പ്’ ഉറപ്പുവരുത്തുകയാണ് യൂട്യൂബ്.
ഇതിനായി ടീനേജ് യുവതീയുവാക്കളുമായി നിരന്തരം സംവദിക്കുന്ന നിരവധി വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് യൂട്യൂബ് ഇത്തരം ഒരു തീരുമാനമെടുത്തത്. ഈ ശ്രമത്തോടെ പോർണോഗ്രാഫി ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ നിന്ന് കുട്ടികൾ മാറിനിൽക്കുമെന്നും, മികച്ച ഒരു ഉപയോഗ സംസ്‌കാരം വളർത്തിയെടുക്കാനാകുമെന്നുമാണ് യൂട്യൂബിന്റെ പ്രതീക്ഷ.
ഇന്നത്തെ കാലത്തെ കുട്ടികളുടെ ഫോൺ ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അവർ യൂട്യൂബിൽ എന്തൊക്കെ വീഡിയോകളണ് കാണുന്നത് എന്ന് മാതാപിതാക്കൾക്ക് കാണാൻ സാധിച്ചിരുന്നില്ല. ഈ പുതിയൊരു അപ്‌ഡേഷൻ വരുന്നതോടെ കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് യൂട്യൂബിന്റെ ലക്ഷ്യം.
Discussion about this post