തിരുവനന്തപുരം:സ്കൂൾ കുട്ടികൾക്കായുള്ള ഉച്ച കഞ്ഞി വിതരണത്തിലെങ്കിലും കയ്യിട്ടു വാരുന്നത് സർക്കാർ നിർത്തണം എന്ന് ആവശ്യപ്പെട്ട് പ്രഥമാധ്യാപകരുടെ സംഘടന. സ്‌കൂളുകളിൽ ജൂലായ്, ഓഗസ്റ്ര് മാസങ്ങളിൽ ഉച്ചഭക്ഷണത്തിനും മുട്ട,പാൽ എന്നിവയ്ക്കും ചെലവായ തുക ലഭ്യമാകാത്തതിനെ തുടർന്നാണ്
പ്രതിഷേധവുമായി പ്രഥമാധ്യാപകർ നേരിട്ട് ഇറങ്ങിയത്. സർക്കാർ ഫണ്ട് അനുവദിക്കാത്തത് കൊണ്ട് മിക്ക സ്‌കൂളുകളിലെയും പ്രഥമാധ്യാപകർ സ്വന്തം കയ്യിൽ നിന്ന് കാശിറക്കിയാണ് കുട്ടികൾക്ക് പോഷകാഹാരം നൽകുന്നത്.
നേരത്തെ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ജൂണിൽ ചെലവായ തുക ലഭ്യമാക്കിയെങ്കിലും തുടർന്നുള്ള രണ്ടുമാസത്തെ തുക ഇതുവരെ ലഭിച്ചിട്ടില്ല.
അഡ്വാൻസായി തുക അനുവദിക്കുമെന്നുള്ള സർക്കാർ വാഗ്ദാനം പാലിക്കണമെന്നും പ്രൈമറിമേഖലയിലെ ഉച്ചഭക്ഷണത്തുക വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നും മുട്ടയും പാലും സ്‌കൂളിൽ എത്തിക്കുന്നതിനുള്ള കൂലിയുൾപ്പെടെയുള്ള മുഴുവൻ തുകയും പാചകവാതകത്തിന്റെ വിലയും അനുവദിക്കണമെന്നും പ്രഥമാധ്യാപകരുടെ സംഘടന ആവശ്യപ്പെട്ടു.
Discussion about this post