ന്യൂഡൽഹി:ഇന്ത്യയുടെ താൽപര്യമില്ലെങ്കിൽ ഈ രാജ്യത്ത് പ്രവർത്തിക്കേണ്ടതില്ലെന്ന് വികിപീഡിയ യോട് തുറന്നു പറഞ്ഞ് ഡൽഹി ഹൈക്കോടതി. കേന്ദ്രസർക്കാരിന്റെ പ്രചാരണ ഉപകരണമായി തങ്ങളെ ചിത്രീകരിച്ചുവെന്ന എ.എൻ.ഐ വാർത്താ ഏജൻസിയുടെ മാനനഷ്‌ടക്കേസ് പരിഗണിക്കവെയാണ് ഡൽഹി ഹൈക്കോടതി വിക്കി പീഡിയയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് രംഗത്ത് വന്നത്.
എ.എൻ.ഐയുടെ വിക്കിപീഡിയ പേജിൽ എഡിറ്റിംഗ് നടത്തിയ മൂന്ന് പേരുടെ പേരുകൾ വെളിപ്പെടുത്താൻ കോടതി നിർദ്ദേശിച്ചിരിന്നു. എന്നാൽ ഇതിന് വികിപീഡിയ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് കോടതിയലക്ഷ്യ കേസിൽ വികിപീഡിയ ക്കെതിരെ നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ഇന്ത്യയെ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കേണ്ടതില്ലെന്നും ഇത്തരത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ രാജ്യത്ത് വിക്കിപീഡിയയെ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകേണ്ടി വരുമെന്നും ജസ്റ്റിസ് നവീൻ ചാവ്‌ല മുന്നറിയിപ്പ് നൽകി
Discussion about this post