എറണാകുളം: അഖിലേന്ത്യാ കായിക ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ കായിക മേഖലയിലെ സുവർണ നേട്ടങ്ങൾ രേഖപ്പെടുത്തി ലിംക ബുക്ക് ഓഫ് റെക്കോർഡ്സ്. 2023ൽ വെങ്കല മെഡൽ നേടിയ സി.എ ഭവാനി ദേവിയാണ് ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസർ.
തെലങ്കാനയിൽ നിന്നുള്ള 18 കാരിയായ ഷൂട്ടർ ഇഷ സിംഗാണ് 2023 ഏഷ്യൻ ഗെയിമ്സിൽ കൂടുതൽ മെഡലുകൾ സ്വന്തമാക്കിയിരിക്കുന്നത്. 25 എം പിസ്റ്റൽ ടീം ഇവന്റിൽ സ്വർണം, 25 എം എയർ പിസ്റ്റൽ (വ്യക്തിഗതം), 10 എം എയർ പിസ്റ്റൽ (വ്യക്തിഗതം), 10 എം എയർ പിസ്റ്റൽ (ടീം) ഇനങ്ങളിൽ 3 വള്ളി എന്നിങ്ങനെ ആകെ 4 മെഡലുകളാണ് ഇഷ സിംഗ് നേടിയിരിക്കുന്നത്. രാജ്യത്തെ യുവ കായിക താരങ്ങളിൽ ഇഷയുടെ ഈ അസാമാന്യ പ്രകടനം വലിയ ഊർജമാണ് നിറച്ചിരിക്കുന്നത്.
ഒരു ലോക കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിരിക്കുന്ന ക്രിക്കറ്റ് താരമെന്ന നേട്ടം 2023ൽ 765 റൺസ് നേടിയ വിരാട് കോലിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 2003ലെ സച്ചിന്റെ 673 റൺസെന്ന റെക്കോഡാണ് വിരാട് തിരുത്തിയിരിക്കുന്നത്. 2022 ഏഷ്യൻ ഗെയിംസിൽ സ്‌ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണ മെഡൽ നേടിയ ആദ്യ ജോഡി ദീപിക പള്ളിക്കലും ഹരീന്ദർ പൽ സിംഗ് സന്ധുവുമാണ്.
കേരളത്തിൽ നിന്നുള്ള ലോങ് ജംപറായ മുരളി ശ്രീശങ്കരാണ് ഒരു ഡയമണ്ട് ലീഗിൽ പോഡിയം ഫിനിഷിലെത്തുന്ന ആദ്യ ഇന്ത്യൻ. 8.09 മീറ്ററുകൾ എന്ന നേട്ടത്തോടെ 2023 ഡയമണ്ട് ലീഗിൽ മൂന്നാമതായാണ് മുരളി ഫിനിഷ് ചെയ്തത്. ഇതോടെ ഡയമണ്ട് ലീഗുകളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന നേട്ടത്തിൽ ഡിസ്‌കസ് ത്രോവർ വികാസ് ഗൗഡക്കും ജാവലിൻ ത്രോവർ നീരജ് ചോപ്രയ്ക്കുമൊപ്പം എത്തിയിരിക്കുകയാണ് മുരളി.
ഉത്തർപ്രദേശ് ബൽറാംപൂർ സ്വദേശിയായ വീരേന്ദ്ര വിക്രം സിംഗ് ആണ് ഏറ്റവും ദൈർഘ്യമേറിയ ബകാസന പെർഫോം ചെയ്തത്. 5 മിനിറ്റ് ആയിരുന്നു ദൈർഘ്യം. 2022 മെയ് 16ന് വൈകീട്ട് 6.10 മുതൽ 6.15 വരെ ബൽറാംപൂർ എംപിപി ഇന്റർ കോളേജായിരുന്നു വേദി.
ആർച്ചറിയിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ അദിഥി സ്വാമിയാണ്. 2006 മുതൽ ആർച്ചറിയിൽ ലോക ചാമ്പ്യനായി തുടരുന്നത് അദിഥി സ്വാമിയാണ്. 2023ൽ ജർമനിയിൽ നടന്ന ലോക ആർച്ചറി ചാമ്പ്യൻഷിപ്പിൽ 17 കാരിയായ അദിഥിയായിരുന്നു സ്വർണ മെഡൽ ജേതാവ്.
6263 കിലോ മീറ്റർ ദൂരം 6 ദിവസവും 14 മണിക്കൂറും 5 മിനുട്ടുകളും കൊണ്ടാണ് സുക്രാതി സക്സേന, രൂപം ദിവേദി, സ്വരാഞ്ജലി സക്സേന, അപല രാജ്വൻഷി എന്നിവർ ജിക്യു പര്യവേഷണം പൂർത്തിയാക്കിയിരിക്കുന്നത്. 2023 മെയ് 10 ന് പുലർച്ചെ 1:35 ന് ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നിന്ന് പര്യവേഷണം ആരംഭിക്കുകയും 2023 മെയ് 16 ന് വൈകുന്നേരം 4:30 ന് ന്യൂഡൽഹിയിലെ സുബ്രതോ പാർക്ക് എയർഫോഴ്സ് സ്റ്റേഷനിൽ സമാപിക്കുകയും ചെയ്തു.
ഓഷ്യൻസ് സെവൻ ചലഞ്ച് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി പ്രഭാത് കോലിയാണ്. മഹാരാഷ്ട്രയിലെ നവി മുംബൈയിൽ നിന്നുള്ള 23 കാരനായ പ്രഭാത് കോലി 2023 മാർച്ച് 1-ന് ഓഷ്യൻസ് സെവൻ ചലഞ്ച് പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. മോശം കാലാവസ്ഥയ്ക്കിടയിൽ ന്യൂസിലൻഡിന്റെ നോർത്ത്, സൗത്ത് ദ്വീപുകൾക്കിടയിലുള്ള കുക്ക് കടലിടുക്ക് കടന്ന് 8 മണിക്കൂർ 41 മിനിറ്റിനുള്ളിൽ താരം വെല്ലുവിളി പൂർത്തിയാക്കി. ടെൻസിംഗ് നോർഗെ ദേശീയ സാഹസിക അവാർഡ് (2018) നേടിയിട്ടുള്ള വ്യക്തി കൂടിയാണ് പ്രഭാത് കോലി.
Discussion about this post