നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണ് മിക്‌സി. അരകല്ലും അമ്മിക്കല്ലും ഉപേക്ഷിച്ച നമ്മൾ പകരം സ്ഥാപിച്ചതാണ് മിക്‌സി എന്ന മിടുക്കനെ. ആളെ വലിയ ഉപകാരിയാണെങ്കിലും ഇതിനെ വൃത്തിയാക്കി എടുക്കുക എന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ ദേഷ്യ വരും. സാധാരണ അടുക്കള ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇത് എന്നത് തന്നെ കാരണം. മിക്‌സി ഉപയോഗിക്കുംതോറും അതിന്റെ ബ്ലേയ്ഡിന്റെ അടിയിലും അതുപോലെ, മിക്സിയുടെ ജാറിന്റെ അടിയിലുമെല്ലാം തന്നെ അഴുക്ക് പിടിക്കാൻ ആരംഭിക്കും.ഇത്തരത്തിൽ അടിഞ്ഞ്കൂടുന്ന അഴുക്ക് കുറേ നാൾ കഴിയുമ്പോൾ അത്ര പെട്ടെന്ന് മാറ്റി എടുക്കാൻ സാധിച്ചെന്ന് വരികയില്ല
ഇതിനുള്ള പരിഹാരമാർഗങ്ങളാണ് ഇനി പറയുന്നത് മിക്‌സിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന മറ നീക്കം ചെയ്യുന്നതിന് ചെറുനാരങ്ങയോ തോടോ ഉപയോഗിക്കാം. ഇത് മിക്സിയുടെ ജാറിന്റെ ബ്ലേയ്ഡ് ഇരിക്കുന്നതിന്റെ ഇടയിൽ നിന്നെല്ലാം എണ്ണമയം നീക്കം ചെയ്യുന്നതിനും അതുപോലെ, അഴുക്ക് പോലെ പറ്റിപിടിച്ചിരിക്കുന്ന ചെളിയെല്ലാം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്.മിക്‌സിയിലെ അണുക്കൾ നീക്കം ചെയ്യുന്നതിനും ദുർഗന്ധം.
നാരങ്ങ തൊലി
നാരങ്ങ തൊലി ഇട്ട് മിക്സി ഓൺ ചെയ്ത് രണ്ട് റൗണ്ട് ചുറ്റിക്കുക. അതിന് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് നിങ്ങൾക്ക് വെള്ളം ചേർത്ത് കഴുകി എടുക്കാവുന്നതാണ്.തൊലി ചേർക്കുമ്പോൾ കുറച്ച് നീരും കൂടെ ചേർക്കുന്നത് നല്ലതാണ്. ഇത് വേഗത്തിൽ വൃത്തിയാക്കി എടുക്കുന്നതിന് സഹായിക്കുന്നുണ്ട്.
മിക്‌സിയുടെ ജാർ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം. ആദ്യം തന്നെ ബേക്കിംഗ് സോഡ എടുത്ത് കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് വെക്കുക. ഈ മിക്സ് ചെയ്ത് വെച്ചിരിക്കുന്ന കൂട്ട് ജാറിൽ ഇട്ട് നന്നായി അടിച്ച് അടിച്ച് എടുക്കണം. ഇത് കുറച്ച് നേരം ചെയ്താൽ തന്നെ മിക്സിയുടെ ജാറിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്കെല്ലാം തന്നെ പുറത്തേക്ക് പോകുന്നതാണ്.
വിനാഗിരി
വീട്ടിൽ എപ്പോഴും കാണുന്ന വസ്തുവാണ് വിനാഗിരി ഇത് ഉപയോഗിച്ചും മിക്‌സി വൃത്തിയാക്കാം.ഇതിനായി വെള്ളവും വിനാഗിരിയും തുല്ല്യമായ അളവിൽ എടുക്കണം. അതിന് ശേഷം ഇത് മിക്സിയുടെ ജാറിൽ ഒഴിച്ച് നന്നായി അടിച്ച് എടുക്കുക. ഇത് ജാറിൽ നിന്നും അഴുക്കെല്ലാം നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്.
അടുക്കളയിലെ ലിക്വിഡ് വാഷ് ഒന്നു രണ്ട് തുള്ളി മിക്സിയുടെ ജാറിൽ ഒഴിയ്ക്കുക. ഇതിൽ ഇളം ചൂടുവെള്ളവും ഒഴിയ്ക്കുക. ഇത് അൽപനേരം, അധികം വേണ്ട, 30 സെക്കന്റ് മതിയാകും, മിക്സിയിൽ വച്ച് ഓണാക്കുക. വല്ലാതെ നിറയെ ഇതിനുള്ളിൽ എടുക്കരുത്. പുറത്തേയ്ക്ക് പോരും. ഇങ്ങനെ രണ്ടു മൂന്നു തവണ അടിച്ചാൽ മിക്സി ജാറിലെ അഴുക്കുകൾ പോരും
മുട്ടയുടെ തോടെടുക്കുക. ഇത് പൊട്ടിച്ച് മിക്സിയുടെ ജാറിൽ ഇടാം. ഒന്നോ രണ്ടോ മുട്ടയുടെ തോടെടുക്കാം. മിക്സി ജാർ മിക്സിയിൽ വച്ച് അടിയ്ക്കുക. മുട്ടത്തൊണ്ട് നല്ലത് പോലെ പൊടിയുന്നത് വരെ അടിയ്ക്കാം. ഇത് ബ്ലേഡിന് മൂർച്ചയുണ്ടാകാൻ സഹായിക്കുന്ന വിദ്യയാണ്
ബ്ലെയ്ഡിന്റെ മൂർച്ച കുട്ടനായി അലുമിനിയം ഫോയിൽ ചെറിയ പീസാക്കി മിക്‌സി ജാറിൽ ഇട്ടു അരക്കുക.. അതുമല്ലെങ്കിൽ മിക്‌സിയുടെ ബ്ലേഡിന്റെ മൂർച്ഛകൂട്ടാൻ കുറച്ചു കല്ലുപ്പ് പൊടിച്ചാലും മതി.
Discussion about this post