ഉജ്ജെയിൻ: പട്ടാപ്പകൽ തിരക്കേറിയ റോഡിന്റെ ഫുട്പാത്തിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. ഉജ്ജെയിലിൽ ആണ് സംഭവം. ഓട്ടോ ഡ്രൈവറായ മൊഹമ്മദ് സലിം ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പകൽ സമയത്ത് റോഡിൽ എല്ലാവരും നോക്കി നിൽക്കവേയാണ് യുവതി പീഡനത്തിനിരയായത്. ഇതിന്റെ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വീഡിയോ വൈറലായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് വലയിലാക്കുകയായിരുന്നു. ഇതിനു മുമ്പും ഇയാൾ സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച്ച ഉജ്ജെയിനിയിലെ കൊയ്ത പതകിന് സമീപത്തെ ഫുട്പാത്തിൽ വച്ചാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവം ആളുകൾ കണ്ടു നിന്നതല്ലാതെ ആരും പ്രതികരിക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. യുവതിയെ പീഡിപ്പിച്ചയാൾ നേരത്തെ തന്നെ പിടിയിലായിരുന്നു. ലോകേഷ് എന്ന യുവാവാണ് പിടിയിലായത്. ആക്രിസാധനങ്ങൾ വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വിവാഹവാഗ്ദാനം നൽകി യുവതിയെ മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം.
Discussion about this post