അനേകം അത്ഭുതങ്ങൾ നിറഞ്ഞതാണ് സമുദ്രങ്ങൾ. കടലാഴങ്ങളിൽ ഒളിച്ചിരിക്കുന്ന രഹസ്യങ്ങൾ നമുക്ക് ഇന്നും അജ്ഞാതമാണ്. കടലിനെ ഉപജീവനമാക്കി ജീവിക്കുന്നവർ ഒട്ടനവധിയുണ്ട്. കടലമ്മയായും കടലിനെ ദേവനായും ആരാധിച്ചാണ് അവർ ജീവിക്കുന്നത്. എന്നും വലയിൽ നല്ല കോള് കിട്ടണേ എന്ന് പ്രാർത്ഥിച്ചാണ് കടലിലേക്ക് വലകളുമായി അവർ പോകുന്നത്യ എന്നാൽ എല്ല മത്സ്യത്തൊഴിലാളികളും ഒരേ സ്വരത്തിൽ ഈ മത്സ്യം മാത്രം വലയിൽ കുടുങ്ങരുതേ എന്ന് എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. അതേത് മത്സ്യം,വല്ല വിഷമുള്ള ജെല്ലി ഫിഷ് വല്ലതും ആണോ എന്നാണോ സംശയം?. പാമ്പിനോട് സാമ്യമുള്ള കൂറ്റൻ മത്സ്യങ്ങളായ ഓർ വലയിൽ കുരുങ്ങരുതേ.ചത്ത് കരയ്ക്കടിയല്ലേ എന്നാണ് പ്രാർത്ഥന. ഇത്രയ്ക്ക് ഭയപ്പെടാൻ ഇവയ്‌ക്കെന്താണ് പ്രശ്‌നം എന്നല്ലേ? ഇവയ്‌ക്കൊരു പ്രശ്‌നവുമില്ല. മറിച്ച് ഇവന്റെ ചില പ്രത്യേകതകളാണ് ആളുകൾ ഭയക്കുന്നത്.
വെള്ളിനിറത്തിൽ തിളങ്ങുന്ന ശരീരവും ചിറകുമുള്ള ഓർ മത്സ്യങ്ങൾ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ താഴ്ചയിലാണ് കാണപ്പെടുന്നത്. അതിനാൽത്തന്നെ ഇവയെ പുറമേയ്ക്ക് കാണുന്നത് കുറവാണ്. ഓർ മീനുകൾ കരയിലേക്ക് വരുന്നത് ഭൂകമ്പത്തിന്റെ സൂചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ജാപ്പനീസ് ഭാഷയിൽ നൊമാസു എന്നാണ് ഓർ മത്സ്യങ്ങളുടെ വിളിപ്പേര്. ജാപ്പനീസ് ഭാഷയിൽ കടൽ ദൈവത്തിന്റെ കൊട്ടാരത്തിലെ ദൂതൻ എന്നാണ് അർത്ഥം. കടലിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ മുന്നറിയിപ്പുമായി ജപ്പാൻ തീരത്ത് വന്നടിയുമെന്നാണ് ഇവരുടെ വിശ്വാസം .
സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം.ഉൾക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്. ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ.
ഓർ മത്സ്യങ്ങളെ കുറിച്ചുള്ള ഈ വിശ്വാസം ശാസ്ത്രീയമായി തെളിവൊന്നുമില്ല. ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.
Discussion about this post