ബീജിംഗ് : ചൈനയിൽ 104 ദിവസം വിശ്രമമില്ലാതെ ജോലി ചെയ്‌ത 30കാരന് ദാരുണാന്ത്യം. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകരണമായി പറയപ്പെടുന്നത്.
ഫെബ്രുവരി – മേയ് കാലയളവിൽ 104 ദിവസമാണ് പെയിന്ററായ യുവാവ് ജോലി ചെയ്തത്. , ഏപ്രിൽ 6ന് ഒരു ദിവസം മാത്രമാണ് മാത്രം അവധിയെടുത്തത്. മേയ് 25ന് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവ് ഒരു ദിവസം സിക്ക് ലീവ് എടുത്തു. എന്നാൽ ഇതിനെ തുടർന്ന് ആരോഗ്യം മോശമാവുകയും സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിലാക്കുകയുമായിരിന്നു. എന്നാൽ ഫലമുണ്ടായില്ല രോഗം ഗുരുതരമാവുകയും . ജൂൺ 1ന് യുവാവ് മരിക്കുകയും ചെയ്തു . തുടർന്ന് യുവാവിന്റെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെ കേസ് നൽകുകയായിരുന്നു.
എന്നാൽ ന്യായമായ തൊഴിൽ ഭാരം മാത്രമേ യുവാവിന് നൽകിയിട്ടുള്ളുവെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം അത്യധ്വാനം ചെയ്തതെന്നുമാണ് കമ്പനി വാദിച്ചത്. എന്നാൽ ഈ വാദം കണക്കിലെടുക്കാതെ ചൈനീസ് കോടതി യുവാവ് ജോലി ചെയ്ത കമ്പനിക്ക് പിഴ ചുമത്തി.
അ’ബാവോയുടെ തുടർച്ചയായ 104 ദിവസത്തെ ജോലി കാലയളവ് ചൈനീസ് തൊഴിൽ നിയമത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും കോടതി നിർണ്ണയിച്ചു.
കോടതി അബാവോയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി മൊത്തം 400,000 യുവാൻ (ഏകദേശം ₹ 47,46,000) നൽകാൻ വിധിക്കുകയുണ്ടായി. ഇത് കൂടാതെ കുടുംബത്തിനുണ്ടായ വൈകാരിക ക്ലേശത്തിന് 10,000 യുവാൻ പ്രത്യേക തുകയും ഉൾപ്പെടുന്നു.
Discussion about this post