മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു. നടുവത്ത് സ്വദേശി നിയാസ് പുതിയത്ത് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ പഠിക്കുകയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
അതേസമയം, കോഴിക്കോട് ഇന്ന് അഞ്ച് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും ഇതോടെ, ഉയർന്നു. 47 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പത്ത് പേർ കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.












