പത്തനംതിട്ട : പത്തനംതിട്ട സി പി എമ്മിൽ വിഭാഗീയത രൂക്ഷം.ഉദ്ഘാടകനെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന് പകുതിയംഗങ്ങളും സി.പി.എം. ബ്രാഞ്ച് സമ്മേളനം ബഹിഷ്കരിച്ചു. ബ്രാഞ്ച് കമ്മിറ്റിയിൽ എട്ട് അംഗങ്ങൾ ഉള്ളതിൽ വെറും നാലുപേർമാത്രമാണ് എത്തിയത്. ഇതേ തുടർന്ന് മൂന്ന് ലോക്കൽ സമ്മേളന പ്രതിനിധികളെ ഒപ്പിച്ചെടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കൈപ്പട്ടൂർ ലോക്കൽ കമ്മിറ്റിക്കു കീഴിലെ വയലാ വടക്ക് ബ്രാഞ്ച് സമ്മേളനത്തിൽനിന്നാണ് അംഗങ്ങൾ വിട്ടുനിന്നത്.
പാർട്ടി നിശ്ചയിച്ച ഏരിയാകമ്മിറ്റിയംഗം സമ്മേളനം ഉദ്ഘാടനംചെയ്യുന്നതിനെ ആദ്യം മുതൽ ഒരു വിഭാഗം എതിർത്തിരുന്നു. എന്നാൽ നേതൃത്വം ഇത് വകവെച്ചുകൊടുക്കുകയോ പരിപാടിയിൽ മാറ്റംവരുത്തുകയോ ചെയ്തില്ല. തുടർന്നായിരുന്നു ബഹിഷ്കരണം നടപ്പിലാക്കിയത്. എന്നാൽ ഏറ്റവും രസകരമായ കാര്യം ഉദ്ഘാടനം ചെയ്യേണ്ട ഏരിയാ കമ്മിറ്റി അംഗവും യോഗത്തിനെത്തിയില്ല എന്നതാണ്.
Discussion about this post