തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെന്ഷനേഴ്സിനുമായി കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിൽ നിന്നും പിന്നോട്ട് മാറി കേരളം. മെഡിസെപ് സർക്കാരിന് ഏറ്റെടുത്ത് നടത്താനാവില്ലെന്നും , സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ സഹായം ആവശ്യമാണെന്നുമാണ് സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കിയത്.
മെഡിസെപ് തുടരണമെന്ന് ഭരണകക്ഷി സംഘടനകളും, പരിമിതികൾ പരിഹരിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്ന് പ്രതിപക്ഷ കക്ഷികളും നിർദ്ദേശം നൽകിയിരുന്നു. ഇതും വകവെക്കാതെയാണ് പദ്ധതിയിൽ നിന്നും പിന്മാറുകയാണെന്ന് സർക്കാർ വെളിപ്പെടുത്തിയത് . മെഡിസെപ് തുടരുന്നത് ആലോചിക്കാൻ ചേർന്ന സർവ്വീസ് സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി നയം വ്യക്തമാക്കിയത്
അതിനുള്ള സംവിധാനമോ, അടിസ്ഥാന സൗകര്യങ്ങളോ വകുപ്പിനില്ല. മെഡിസെപ് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. മെഡിസെപ്പിന്റെ പരാജയ കാരണം സർക്കാരിന്റെ പിടിപ്പ് കേടാണെന്നും, ജീവനക്കാർ നൽകുന്ന വിഹിതം സർക്കാർ നൽകിയാൽ മെഡിസെപ് കാര്യക്ഷമമാകുമെന്നും, പദ്ധതി നടത്തിപ്പിൽ വൻ പോരായ്മകളുണ്ടെന്നും ഭൂരിപക്ഷം സംഘടനകളും ചൂണ്ടിക്കാട്ടി.
Discussion about this post